Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 18:21 IST
Share News :
മേപ്പയ്യൂർ: കേരള രൂപീകരണത്തിന് ശേഷമുള്ള രാഷ്ട്രീയ ഭാവുകത്വത്തിൽ സൗന്ദര്യാത്മകവും ദർശനപരവുമായ മാറ്റം വരുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് മുണ്ടശ്ശേരി, ചെറുകാട്, വയലാൽ ത്രയങ്ങളെന്ന് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ കെ വി സജയ് അഭിപ്രായപ്പെട്ടു. കവിതയും ഗാനങ്ങളും കൊണ്ട് ഉദാരമാനവികതയുടെ
വക്താവായിരുന്നു വയലാർ. സാഹിത്യത്തിലെ നോവൽ, നാടക, കവിതകളിലെല്ലാം ഒരുപോലെ തിളങ്ങിയ ചെറുകാട് നിരൂപണ സാഹിത്യത്തിന് നവഭാവുകത്വം നൽകിയ
എഴുത്തുകാരനായിരുന്നുവെന്നും പ്രഭാഷകനും നിരൂപകനുമായ കെ.വി സജയ് പറഞ്ഞു. കലാകാരന്മാരുടെ കൂട്ടായ്മയായ റിഥം മേപ്പയൂർ സംഘടിപ്പിച്ച
വയലാർ ചെറുകാട് മുണ്ടശ്ശേരി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിഥം ഒന്നാം വാർഷികാഘോഷം പ്രശസ്ത ചലച്ചിത്ര നടനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ കെ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ മുഖ്യാതിഥിയായി. മേപ്പയൂർ ബാലൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മേപ്പയൂർ എസ് ഐ കെ വി സുധീർ ബാബു, ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ശ്രീദർശ്, ആദ്യകാല ഗായകൻ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ, സംഗീതകാരൻ എം.പി.ശിവാനന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗായകൻ അജയ് ഗോപാൽ, ബൈജു മേപ്പയൂർ,
എൻ. കെ. സത്യൻ,കെ.കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രമുഖ ഗായകർ അണിനിരന്ന ഗാനമേളയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.