Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നയാളെ പിടികൂടി

03 Nov 2024 08:55 IST

Anvar Kaitharam

Share News :

ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നയാളെ പിടികൂടി


കൊച്ചി: മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ പിടികൂടി. തോപ്പുംപടി മുണ്ടംവേലി പാലം പള്ളിപ്പറമ്പിൽ വീട്ടിൽ ആൻ്റണി അഭിലാഷ് (27) നെയാണ് പെരുമ്പാവൂർ പോലീസ് പിന്തുടർന്ന് പിടികൂടിയത്.

സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ഓട്ടത്തിനിടയിൽ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ചാണ് സ്വർണ്ണമാല കവർന്നത്. വെള്ളിയാഴ്ചയാണ് സംഭവം. പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷനിലുള്ള സൂപ്പർമാർക്കറ്റിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുറ്റിപ്പാടം സ്വദേശിനിയുടെ മൂന്നു പവൻ്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. തുടർന്ന് പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പെരുമ്പാവൂർ ടൗണിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്വർണ്ണമാല ഇയാളുടെ പോക്കറ്റിൽ നിന്നും പോലീസ് കണ്ടെടുത്തു.

മോട്ടോർസൈക്കിൾ വെള്ളിയാഴ്‌ച നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മുൻവശത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചു.

കുറുപ്പംപടിയിൽ നിന്ന് മാല പൊട്ടിക്കൽ, പുത്തൻ കുരിശ്, ചേർത്തല, കുന്നത്തുനാട് എന്നിവിടങ്ങളിൽ ബൈക്ക് മോഷണം തുടങ്ങിയവ നടത്തിയിട്ടുള്ള ഇയാൾ നേരത്തെ മയക്കു മരുന്ന് കേസിൽ ഒരു വർഷം ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി,

സബ് ഇൻസ്പെക്ടർ പി എം റാസിഖ്, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ,

വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്

സിബിൻ സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow us on :

More in Related News