Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 14:15 IST
Share News :
മലപ്പുറം : ആരോഗ്യമുള്ള ശരീരത്തിനായി വ്യായാമം അനിവാര്യമാണെന്ന സന്ദേശം പകര്‍ന്ന് മലപ്പുറം മാരത്തണ്‍ ആവേശമായി. ' ആരോഗ്യം ആനന്ദം; വൈബ് ഫോര്‍ വെല്‍നസ് ' ക്യാംപയിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും സ്പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ദേശാഭിമാനിയാണ് മാരത്തണ്‍ നടത്തിയത്. പുരുഷവിഭാഗത്തില്‍ വയനാട് സ്വദേശി എം.എഫ് അജ്മല്‍ ഒന്നാംസ്ഥാനവും പാലക്കാട് സ്വദേശികളായ എം. മനോജ് കുമാര്‍, എ.വിശാഖ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി.
വനിതാവിഭാഗത്തില്‍ പാലക്കാട് സ്വദേശിനി എസ്. ഐശ്വര്യ ഒന്നാംസ്ഥാനവും എറണാകുളം സ്വദേശിനി ഗായത്രി കെ. മനോജ് രണ്ടാംസ്ഥാനവും വയനാട് സ്വദേശിനി എം. ബി. കൃഷ്‌ണേന്ദു മൂന്നാംസ്ഥാനവും നേടി. കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം രണ്ടായിരത്തോളംപേര്‍ പങ്കെടുത്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ വി.പി അനില്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ്‌ചെയ്തു. കാവുങ്ങല്‍ ബൈപാസ്, മുണ്ടുപറമ്പ്, മച്ചിങ്ങല്‍, കിഴക്കേത്തല, കോട്ടപ്പടി, കുന്നുമ്മല്‍ വഴി തിരിച്ചെത്തുന്ന രീതിയില്‍ 10 കിലോമീറ്ററായിരുന്നു മത്സരം. ഇതോടൊപ്പം മൂന്ന് കിലോമീറ്റര്‍ ഫണ്‍ റണ്ണും നടത്തി.
സമാപന സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം ഇ.എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹൃഷികേശ് സമ്മാനദാനം നിര്‍വഹിച്ചു. വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ ക്യാഷ്പ്രൈസും ഏഴുപേര്‍ക്ക് 1000 രൂപ വീതവും മത്സരം പൂര്‍ത്തിയാക്കിയവര്‍ക്ക് മെഡലുകളും നല്‍കി.
ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. എ. ഷിബുലാല്‍, ഡോ. വി. ഫിറോസ് ഖാന്‍, ഡോ. സി. ഷുബിന്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. നാരായണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. സുരേഷ്, ആരോഗ്യവിഭാഗം മാസ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, കിലോ ബസാര്‍ പ്രതിനിധി സി. എച്ച്. അസ്ഹര്‍, മഞ്ചേരി എ.ബി.സി. ഓര്‍ത്തോപീഡിക് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് ലിബു ദേവസ്യ, സി.എം. നാണി, ജോയി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.