Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 12:29 IST
Share News :
തൊടുപുഴ :ഊന്നുകൽ റൂട്ടിൽ പെരുമാങ്കണ്ടത്ത് റബ്ബർ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നേകാലിന് ആയിരുന്നു സംഭവം. പെട്രോൾ പമ്പിന് സമീപം നിന്നിരുന്ന റബ്ബർ മരം മറിഞ്ഞ് റോഡിലും, ഇലക്ട്രിക് ലൈനിലേക്കുമായി വീഴുകയായിരുന്നു. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാർ സംഭവം അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നും സീനിയർ ഫയർ & റെസ്ക്യു ഓഫീസർ പി ടി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. ഇലക്ട്രിക് ലൈൻ ഓഫ് ചെയ്തതിന് ശേഷം ഏകദേശം പതിനഞ്ച് മിനിറ്റ് സമയമെടുത്ത് മരം മുറിച്ചുമാറ്റുകയും ചെയ്തു. ഇതോടെയാണ് ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടത്. ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, സജീവ് പി ജി, സന്ദീപ് വി ബി, ജസ്റ്റിൻ ജോയി, ലിബിൻ ജെയിംസ് എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
Follow us on :
More in Related News
Please select your location.