Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 20:08 IST
Share News :
വള്ളിക്കുന്ന് : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയില്‍ ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.
നഗരവനം, ബോട്ട്‌ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിലവില്‍ വരുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും തദ്ദേശീയരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും തൊഴിലാളികള്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും മെച്ചപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ് അരിയല്ലൂര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു.ആഷിഖ് അലി കെ.വി.സി.ആര്‍, നഗരവനം പദ്ധതികളുടെ വിശദീകരണം നടത്തി. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന്‍ മോഹന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. ഭക്തവത്സലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹനീഫ മുന്നിയൂര്‍, വാര്‍ഡ് മെമ്പര്‍മാരായ പി.വി.ഫാത്തിമ, അബ്ദുള്‍ അസീസ്, കെ.വി അജയ് ലാല്‍, അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, ഷീല ടീച്ചര്‍, കെ.വി.സി.ആര്‍ ചെയര്‍മാന്‍ രമേശന്‍, കെ.വി.സി.ആര്‍ മെമ്പര്‍ ടി.പി വിജയന്‍, ദേവദാസ് ചനക്കല്‍, സി. ഉണ്ണിമൊയ്തു, അസീസ് കടലുണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.