Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏനാദി എന്ന ഗ്രാമത്തിൻ്റെ മുഖച്ഛായ മാറ്റിയ പ്രഫസർ.ഡി. മോഹനൻ നായരുടെ 23-ാമത് അനുസ്മരണം നടത്തി വയനശാല പ്രവർത്തകർ.

04 Dec 2024 13:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കല്ലുകൊത്താം കടവ് പാലം ഉൾപ്പടെ യഥാർത്ഥ്യമാക്കി അവികസിത പ്രദേശമായ ഏനാദി എന്ന ഗ്രാമത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ നേതൃത്വം നൽകിയ വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, ഏനാദി ഗ്രാമവികസന സമിതി ചെയർമാൻ, ടാഗോർ വയനശാല പ്രസിഡൻ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച പ്രഫസർ.ഡി. മോഹനൻ നായരുടെ 23-ാമത് അനുസ്മരണം വേറിട്ടതാക്കി വയനശാല പ്രവർത്തകർ. വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്കൊപ്പം ഒരു ദിനം ചിലവിട്ടും അവർക്ക് അന്നം വിളമ്പിയുമാണ് ഏനാദി ടാഗോർ മെമ്മോറിയൽ വയനശാലയുടെയും ലൈബ്രറേറിയൻ്റെയും നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് വേറിട്ടതാക്കിയത്. ജീവനിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു.വയനശാലാ പ്രസിഡൻ്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി. വയനശാല വൈസ് പ്രസിഡൻ്റ് എൻ.വേണുഗോപാൽ, സെക്രട്ടറി സി.ആർ ശ്രീകുമാർ, ജീവനിലയം ട്രസ്റ്റി പി.ജെ ജേക്കബ്, ലൈബ്രറേറിയൻ ടി.പി റാണി, കെ.കെ പ്രഭാകരൻ, എൽ. രുഗ്മിണി, വിജയരേഖ, സൂര്യാ സുജി തുടങ്ങിയവർ പ്രസംഗിച്ചു. മോഹനൻ നായരുടെ മകൻ ഹരികൃഷ്ണൻ മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News