Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 17:28 IST
Share News :
വൈക്കം: തങ്ങളുടെ ഭൂമിക്ക് സ്വന്തമായി രേഖ എന്ന വൈക്കം ചെമ്മനത്തുകര IHDP നഗർ നിവാസികളുടെ സ്വപ്‌നം പൂവണിയുന്നു. ചെമ്മനത്തുകര IHDP നഗർ നിവാസികളിൽ നിന്നും പട്ടയത്തിന് അപേക്ഷ നൽകിയിരുന്നവരും കാഞ്ഞിരപ്പള്ളി ITDP പ്രോജക്‌ട് ഓഫീസറിൽ നിന്നും അനുമതി ലഭ്യമായതുമായ 24 ഗുണഭോക്താക്കൾക്കാണ് തങ്ങൾ താമസിച്ചിരുന്ന ഭൂമിയുടെ പട്ടയം സെപ്റ്റംബർ 12ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ടി.വി.പുരത്ത് വച്ച് വിതരണം ചെയ്യുന്നത്. ബാക്കിയുള്ള 11 കൈവശക്കാർക്കും പട്ടികവർഗ്ഗ വകുപ്പിൻ്റെ അനുമതി ലഭ്യമായാലുടൻ പട്ടയം നൽകാൻ കഴിയുമെന്ന് സി.കെ ആശ എം എൽ എ പറഞ്ഞു. നിയമസഭയിലും കോട്ടയം ജില്ലാ റവന്യൂ അസംബ്ലിയിലും ഉന്നയിച്ച ആവശ്യത്തെ തുടർന്ന് ഓണ സമ്മാനമായി ഇവർക്ക് പട്ടയം നൽകുമെന് റവന്യൂ മന്ത്രി പറഞ്ഞിരുന്നു. എംഎൽഎ നടത്തിയ വിവിധ ഇടപെടലുകളെ തുടർന്ന് പട്ടികവർഗ്ഗ വകുപ്പിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന IHDP നഗറിൻ്റെ വസ്‌തു റവന്യൂ വകുപ്പിന് വിട്ടൊഴിഞ്ഞ് നൽകി ഓരോരുത്തരുടെയും കൈവശ ഭൂമി സർവ്വേ നടത്തിയതടക്കം നിരവധിയായ സങ്കീർണ്ണ നടപടികൾ വഴിയാണ് പട്ടയ വിതരണം പൂർത്തീകരിക്കുന്നതെന്ന് സി.കെ ആശ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈക്കം തഹസിൽദാർ ഏ.എൻ ഗോപകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സ്വപ്ന എസ്.നായർ, താലൂക്ക് ലാൻഡ് ബോർഡ് അംഗം എം. ഡി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.