Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 14:14 IST
Share News :
തലയോലപ്പറമ്പ്: ദുരന്തകാലത്ത് പോലും ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പ് സംഘമായി പിണറായി സർക്കാർ മാറിയെന്നും ദുരന്തത്തിലെ മരണത്തിൽപ്പോലും വില്പന നടത്തുന്ന സർക്കാർ ജനങ്ങളോട് യാതൊരു മനസ്സാക്ഷിയുമില്ലാതെ കോടിക്കണക്കിന് രൂപ അടിച്ച് മാറ്റാനാണ് ശ്രമിക്കുന്നതെന്നും
കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി മുരളി അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ തലയോലപ്പറമ്പ് മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ് സലിം മുഖ്യ പ്രഭാഷണം നടത്തി. നീചനും ജന വിരുദ്ധനുമായ ഒരു എം എൽ എ അതിനെക്കാൾ മോശക്കാരനായ ഒരു മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വെളിപ്പെടുത്തലുകൾ എല്ലാം തട്ടിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ അടക്കമുള്ള കാര്യങ്ങൾ നടത്തി ബിജെപിക്ക് ഒത്താശ ചെയ്ത് കൊടുത്തത് സാംസ്കാരിക കേരളത്തിന് അപമാനകരമായെന്നും മുഖ്യ പ്രഭാഷകൻ അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് കെ.ആർ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.ഇ ജമാൽ അധ്യക്ഷത വഹിച്ചു.പുതിയ അംഗങ്ങളെയും, മുതിർന്ന പ്രവർത്തകരെയും സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.വി സുരേന്ദ്രൻ, കെ. ഡി പ്രകാശൻ, ഗിരിജ ജോജി, കെ. ഡി ദേവരാജൻ തുടങ്ങിയവർ ചേർന്ന് ആദരിച്ചു.ഇ.എൻ ഹർഷകുമാർ, എം.കെ ശ്രീരാമചന്ദ്രൻ ,ലീല അക്കരപ്പാടം,ഇടവട്ടം ജയകുമാർ, കെ.കെ രാജു, സി.സുരേഷ് കുമാർ, കെ.വിജയൻ, ബി.ഐ പ്രദീപ് കുമാർ, ടി.ആർ രമേശൻ, കെ.എൽ സരസ്വതിയമ്മ, മണ്ഡലം സെക്രട്ടറി ഡി.ശശീന്ദ്രൻ ,വൈസ് പ്രസിഡൻ്റ് എൻ.ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.