Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 13:24 IST
Share News :
വൈക്കം: ട്രഷറിയിലെ രണ്ടുലക്ഷം രൂപയുടെ ചെക്ക് പറന്നുപോയി വീണത് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവുള്ള ഭാഗത്ത്.ഒടുവിൽ രക്ഷകരായി എത്തി അഗ്നിരക്ഷാസേന. തിങ്കളാഴ്ച വൈകിട്ട് വൈക്കം താലൂക്ക് ഓഫീസിലെ സബ് ട്രഷറിയിലായിരുന്നു സംഭവം.
ജീവനക്കാരൻ ചെക്ക് എഴുതി ക്യാഷ് കൗണ്ടറിന്റെ ട്രേയിൽ വെക്കുന്നതിനിടെ പറന്ന് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ജീവനക്കാർ എടുക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സേനാ ഉദ്യോഗസ്ഥർ എത്തി തടിയുടെ വിടവ് അകത്തി ബ്ലോവർ ഉപയോഗിച്ച് കാറ്റ് അടിച്ച് ചെക്ക് വീണ്ടെടുത്ത് നൽകുകയായിരുന്നു. പിന്നീട് ജീവനക്കാർ കൗണ്ടറിന്റെ വിടവുള്ള ഭാഗം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് സുരക്ഷിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.