Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 15:57 IST
Share News :
കോഴിക്കോട് : താമരശ്ശേരിയിലെ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയുടെ മരണം വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയെന്നു എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി . അലീന ബെന്നി യെ മാനേജർ നിയമിച്ചിരിക്കുന്നത് വിദ്യാഭ്യാസ അവകാശങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണ് . ആയിരക്കണക്കിന് അധ്യാപകരാണ് അംഗീകാരത്തിനായി കാത്തുനിൽക്കുന്നത്. അശാസ്ത്രീയമായ ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് നിയമന അംഗീകാരങ്ങൾ വൈകിപ്പിക്കുന്നത്. ഭിന്നശേഷി സംവരണത്തിന്റെ പേര് പറഞ്ഞും അഡീഷണൽ വേക്കൻസിയിൽ1:1 പാലിക്കണമെന്നും പറഞ്ഞു നിയമനഅംഗീകാരം വൈകിപ്പിക്കുകയാണ്. ഭിന്നശേഷി സംവരണത്തിന് മാനേജർമാർ എതിരാണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി ഉള്ള ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തോട് ഒരു കാരണവശാലും യോജിക്കാൻ സാധിക്കില്ല. വിട പറഞ്ഞ അലീന ബെന്നിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും അസോസിയേഷൻ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പൂമംഗലം അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജീവൻ ടി പി, വർക്കിംഗ് പ്രസിഡണ്ട് പി കെ അൻവർ , വൈസ് പ്രസിഡന്റ് എൻ വി ബാബു രാജ് ,ജില്ലാ സെക്രട്ടറിമാരായ അഭിലാഷ് പാലാഞ്ചേരി, ഡോ:നിഷ.ഡി, രാധേഷ് ഗോപാൽ, ജയരാജൻ പേരാമ്പ്ര, ജില്ലാ ട്രഷറർ സബീലുദ്ദീൻ, ഫാദർ ബിബിൻ ജോസ് ,ജോസ് കൂടത്തായി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.