Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 09:19 IST
Share News :
മാള:മാളയുടെ സ്വപ്ന പദ്ധതികളായ മാളക്കടവ് സംരക്ഷണ പദ്ധതിയും അനുബന്ധ പദ്ധതികളും യാഥാർത്ഥ്യത്തിലേക്ക്.പദ്ധതിയുടെ രൂപരേഖ പൊതുമരാമത്തു - ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനു കൈമാറി.കോട്ടപ്പുറം (കൊടുങ്ങല്ലുർ ) പൈതൃക ജലപാതയുടെ പുനരുജ്ജീവനം, ബോട്ട് ജട്ടി നിർമ്മാണം, മാളക്കടവിൻ്റെ സൗന്ദര്യവൽകരണം, വൈദ്യുതാലങ്കാരം, നടപ്പാത, ഓപ്പൺ സ്റ്റേജ്, സാമൂഹികമായ ഒത്തു ചേരലിനുള്ള ഇടം, കുട്ടികളുടെ പാർക്ക്, കഫറ്റീരിയ തുടങ്ങയവ പദ്ധതിയുടെ ഭാഗമാവും.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കെ.എ. തോമസ് മാസ്റ്ററുടെ സ്മാരകമായി മാളക്കടവിൽ സ്ഥാപിക്കുന്ന രാഷ്ട്രീയ ചരിത്ര മ്യൂസിയം മുസിരിസ് പദ്ധതിയിൽ ഉൾപ്പെടു ത്തിനടപ്പാക്കുന്ന ഒരേ ഒരു രാഷ്ട്രീയ ചരിത്ര മ്യൂസിയമാണ്."മാന്തൈ പെരുന്തുറ" എന്നു ചരിത്രത്തിൽ അറിയപ്പെട്ടിരുന്ന മാളക്കടവ് പൗരാണിക കാലത്ത് മുസിരിസ് (കൊടുങ്ങല്ലൂർ) തുറമുഖത്തിൻ്റെ ഉപതുറമുഖമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാളക്കടവ് -- കോട്ടപ്പുറം ജലപാത മാളയെ ദേശീയ ജലപാത (കൊടുങ്ങല്ലൂർ - കൊല്ലം) യുമായി ബന്ധിപ്പിക്കുന്നതു വഴി പൈതൃക ടൂറിസത്തിൻ്റെയും വാട്ടർ ടൂറിസത്തിൻ്റെയും ദേശീയ ഭൂപടത്തിൽ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം കൈവരിക്കാനാവും.
Follow us on :
Tags:
More in Related News
Please select your location.