Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടുമുച്ചി ഇരുമ്പോത്തിങ്ങൽശോഭന ജങ്‌ക്ഷൻ റോഡിൻ്റെ ടാറിംങ് പ്രവർത്തി ആരംഭിച്ചു.

23 Apr 2024 16:18 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കൂട്ടുമുച്ചി ഇരുമ്പോത്തിങ്ങൽശോഭനജങ്ഷൻവരെയുള്ള റോഡിൻ്റെ ടാറിംങ് വർക്ക് ആരംഭിച്ചു. റോഡ് നവീകരണത്തിൻ്റെ ഭാഗമായും വള്ളിക്കുന്നിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ജൽ ജീവൻമിഷൻ കുടിവെള്ള പദ്ധതിയുടെ പമ്പിംങ് ലൈൻ സ്ഥാപിക്കാനായി റോഡ് പൊളിച്ചിട്ടതും, ഇരുമ്പോത്തിങ്ങൾ പാലം അപകട ഭീഷണിയെ തുടർന്ന് അടച്ചതും ജനകളുടെ യാത്രക്ലേശത്തിന് കാരണമായിരുന്നു. വേനലായതോടെ പ്രദേശത്ത് പൊടിശല്യവും അസഹനീയമായിരുന്നു. പാലത്തിൻ്റെ ബലക്ഷയം വർദ്ധിപ്പിക്കാൻ അടിയന്തര സാഹര്യത്തിൽ പൊതുവരാ മരത്ത് വകുപ്പ് മന്ത്രി പി എ മുഹമദ് റിയാസ് 25 ലക്ഷം അനുവദിക്കുകയും പൊതുമരാമത്ത് യുദ്ധകാല അടിസ്ഥാനത്തിൽ പുതിയ പാലം നിർമ്മിച്ച് മെയ് ആദ്യവാരം നാടിനായ് തുറന്നു നൽകും പാലംതറുക്കുന്നതിന് മുമ്പ് റോഡ് ടാറിംങ് പ്രവർത്തി പൂർത്തീകരിക്കാം എന്ന കരാറുകരായ എം എൻ ബിൽഡേഴ്സ് ജനറൽ മേനേജർ കെ റഫീഖ്,സിദ്ധിഖ് . പി , പ്രൊജക്ട് മേനേജർ സി ജലീൽ എന്നിവരുമായി ഗ്രാമപഞ്ചായത്ത് എ ഷൈലജ ടീച്ചർ, വൈസ് പ്രസിഡൻ്റ് കോട്ടാശ്ശേരി എന്നവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ മാസം റോഡ് ടാറിംങ്ങ് പൂർത്തീകരിക്കാൻ തീരുമാനമായിരുന്നു.

Follow us on :

Tags:

More in Related News