Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 20:22 IST
Share News :
ഇടുക്കി:തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സൈസ് ജില്ലാ ഡിവിഷന്‍ ഓഫീസ് ജില്ലാ ആസ്ഥാനത്തെത്തി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് വിരുദ്ധമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസാണ് അവസാനം ജില്ലാ ആസ്ഥാനത്തെത്തിയത്. ഡിവഷന്‍ ഓഫീസിനായി കുയിലിമലയില്‍ കലക്ടറേറ്റിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പേ എക്‌സൈസ് സമുച്ചയം നിര്‍മിച്ചിരുന്നു. 2021-ല്‍ ജില്ലാ കലക്ടറും മുന്‍ മന്ത്രി എം.എം മണിയും എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഓഫീസില്‍ ഇ-ഫയല്‍ സംവിധാനമൊരുക്കുന്നതിന് കാലതാമസമുണ്ടെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഓഫീസ് മാറ്റം തടഞ്ഞത്. ലക്ഷങ്ങള്‍ മുടക്കി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയാണ് ഡിവിഷണല്‍ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്. കോണ്‍ഫറന്‍സ് ഹാള്‍, ഡി.സി യുടെ ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ സ്ഥാപിക്കാവുന്ന വിധം പൂര്‍ണമായും വയറിങ്, മാനേജര്‍ക്കുള്ള മുറി, സ്റ്റോര്‍ മുറി, പ്രിന്റിങ് മുറി തുടങ്ങി മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. എക്‌സൈസ് ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ആസ്ഥാനത്ത് ഒരുക്കിയിട്ടും ഓഫീസ് തൊടുപുഴയില്‍ തന്നെ തുടരുകയായിരുന്നു.ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യേണ്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസ് തൊടുപുഴയില്‍ നിന്നും മാറ്റരുതെന്നാവശ്യപ്പെട്ട് ഡിവിഷന്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും, ധനമന്ത്രിക്കുമെല്ലാം നിവേദനം നല്‍കിയിരുന്നു. ഇനി മുതല്‍ എക്‌സൈസ് ജില്ലാ ഓഫീസ് കലക്ടറേറ്റിന് സമീപമുള്ള എക്‌സൈസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
Follow us on :
More in Related News
Please select your location.