Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ്.കുര്യാക്കോസ് പബ്ലിക് സ്കൂളിന് മദർ തെരേസ സേവന അവാർഡ്

15 Jul 2024 14:43 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: 2023-24 അക്കാദമിക്ക് വർഷത്തെ മദർ തെരേസ സേവന അവാർഡ് പദ്ധതിയുടെ ഏറ്റവും നല്ല സോഷ്യൽ മീഡിയ സ്പെഷ്യൽ അച്ചീവ്മെന്റ് പുരസ്കാരം സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താംതരം വിദ്യാർഥിനി ലയാ മരിയ ബിജുവിന് ലഭിച്ചു. നവംബർ മുതൽ മെയ് വരെയുള്ള സമയങ്ങളിൽ കടുത്തുരുത്തിയിലെ വിവിധ തോടുകളും കനാലുകളും ജലാശയങ്ങളും ശുചീകരണം നടത്തിയതിനാണ് ഈ പ്രത്യേക അവാർഡ് ലഭിച്ചത്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഷീൽഡും അടങ്ങുന്ന പുരസ്കാരം എറണാകുളം സെന്റ്. തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മദർതെരേസ സേവന അവാർഡിന്റെ ഗ്രാൻഡ്ഫിനാലെ വേദിയിൽ നിന്ന് പരിശുദ്ധ ഗീവർഗീസ് മാർ സ്റ്റഫാനോസ്,

ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട് ,ജിജി തോംസൺ ഐ.എ.എസ്. എന്നീ വിശിഷ്ട വ്യക്തികളുടെ കയ്യിൽ നിന്ന് ലയ ഏറ്റുവാങ്ങി. കൂടാതെ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമ സലിം, ലയ മരിയ ബിജു,ജനറ്റ് ജോർജ്,റിവാൻ ഷൈൻ, സാവിയോ ജോർജ് എന്നിവർക്ക് മികച്ച സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുളള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു.സ്കൂളിനെ പ്രതിനിധീകരിച്ച് ഈ പദ്ധതിയുടെ കോഡിനേറ്റർമാരായ അസി.മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ അധ്യാപകരായ ഷിജി ജോസ്, സംഗീത കൃഷ്ണൻ,വിജീഷ് കുമാർ എന്നിവരും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഒപ്പം വേദിയിൽ സന്നിഹിതരായിരുന്നു.. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി രണ്ടായിരത്തിലേറെ സ്കൂളുകൾ പങ്കെടുത്ത സാമൂഹിക സേവന പദ്ധതിയിൽ ലയയുടെ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞാണ് അവാർഡ് സമ്മാനിച്ചത്. ലയയുടെ ശുചീകരണ യജ്ഞം വിവിധ പത്ര മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. ഡേവിഡ് ചിറമേൽ ഫൗണ്ടേഷനാണ് ഇതിന്റെ സംഘാടകർ. വിജയികളെയും പങ്കെടുത്തവരെയും സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ അജീഷ് ജോസ്, അസിസ്റ്റൻറ് മാനേജർ ഫാ.ജിൻസ് അലക്സാണ്ടർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവന പരിപാടികളും ഇനിയും തുടരുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Follow us on :

More in Related News