Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 19:11 IST
Share News :
കൈതാരം സ്കൂളിൽ ജലഗുണനിലവാര പരിശോധന ലാബ്
പറവൂർ: കൈതാരം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഷാജി നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ അധ്യക്ഷനായി. ഹരിതകേരളം മിഷൻ കേരള പുനർനിർമ്മാണ പദ്ധതിയുടെ സഹായത്തോടെ
സ്കുളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജലത്തിന്റെ ലവണാംശം, നൈട്രേറ്റിൻ്റെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം തുടങ്ങി ഒമ്പത് തരം പരിശോധനകൾ ലാബുകളിൽ സാധ്യമാകും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂൾ ലാബിൽ ഗുണനിലവാര പരിശോധന നടത്താനാകും. പ്രിൻസിപ്പൽ പി ജി നൗഷാദ്, പ്രധാനാധ്യാപിക പി റാണി മേരിമാത, പി എസ് സിജിൻ കുമാർ, ലെറിൻ ഫ്രാൻസിസ്, എം ബി പ്രീതി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.