Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിലെ ഇടവകദിനാഘോഷം നടന്നു

21 May 2024 20:24 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കുടുംബ കൂട്ടായ്മകളിലൂടെ ഇടവക സമൂഹത്തിന് സാധിക്കണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി. മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിലെ ഇടവകദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ദുര്‍ബല വിഭാഗങ്ങളിലേക്കു ഇറങ്ങിച്ചെന്ന് വേദനയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ കഴിയണം. സുവിശേഷവത്കരണത്തോടൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്താന്‍ സീറോ മലബാര്‍ സഭയ്ക്ക് ലോകമെമ്പാടുമുള്ള വിവിധ രൂപതകളില്‍ സൗകര്യമുണ്ട്. വൈദികരോടും സന്ന്യസ്തരോടുമൊപ്പം മിഷന്‍ പ്രവര്‍ത്തന രംഗത്ത് കടന്നുവരാന്‍ സന്നദ്ധരായ അത്മായര്‍ക്കും ഇടവകതലങ്ങളില്‍ പ്രോത്സാഹനം നല്‍കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ.ജോര്‍ജ് കൊട്ടാരത്തില്‍, ഫാ.മാത്യു വാഴചാരിക്കല്‍, ഫാ.ജോസഫ് ചെങ്ങഴശ്ശേരില്‍, കെക്കാരന്മാരായ ജോസ് മാത്യു കക്കാട്ടില്‍, മാത്യു ജോര്‍ജ് പള്ളിനീരാക്കല്‍, ജോസ് സിറിയക് ഏറ്റുമാനൂക്കാരന്‍, ജോര്‍ജ് കെ.ജെ. കൂവയ്ക്കല്‍, പ്രതിനിധി യോഗം സെക്രട്ടറി ജോയി കക്കാട്ടില്‍, കുടുംബക്കൂട്ടായ്മാ ഭാരവാഹികളായ തങ്കച്ചന്‍ മാത്തശ്ശേരി, വത്സമ്മ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Follow us on :

More in Related News