Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2026 14:55 IST
Share News :
കുന്ദമംഗലം : കുന്ദമംഗലം എയുപി സ്കൂൾ നൂറാം വാർഷിക( ശതസ്മൃതി)ത്തോട നു ബന്ധിച്ചു നടന്ന സ്മൃതി മധുരംഎന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ കെ. ടി. നിജി ടീച്ചർ സ്മാരക ഗ്രന്ഥാലയം പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് കെ ഗണേശൻ അധ്യക്ഷനായി. ചടങ്ങിൽ പൂർവ്വ അധ്യാപകരായ പി. രവീന്ദ്രൻ, രാമചന്ദ്ര പൈ,ബാബുരാജ്, ഉഷാകുമാരി, ഇന്ദിര,എ.ലത, ഷംല, രമാദേവി പി.ലത, ജയലക്ഷ്മി ശ്രീജ, വാസന്തിനി, അധ്യാപകേതര ജീവനക്കാരനായ ഗണേശൻ എന്നിവരെ ആദരിച്ചു. വിരമിച്ച മുതിർന്ന അധ്യാപകൻ കണ്ടൻ മാസ്റ്റർ വീഡിയോ കോളിലൂടെ ആശംസകൾ നേർന്നു. അബാക്കസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സന്തോഷ് കുമാർ, കെ.വി.അമൃത,മറിയം റസീന, ജാഫർ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക നിഷിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ധന്യ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.