Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റി 2,37,950 രൂപ കൈമാറി.

09 Aug 2024 19:21 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റി 2,37,950 രൂപ കൈമാറി.




പുതുക്കാട്: വയനാട് പ്രകൃതിദുരന്ത പുനരധിവാസത്തിനായി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്റെ കൊടകര ബ്ലോക്ക് കമ്മിറ്റി ആദ്യഗഡുവായി അംഗങ്ങളില്‍ നിന്നും ലഭിച്ച രണ്ട് ലക്ഷത്തി മുപ്പത്തേഴായിരത്തി തൊള്ളായിരത്തി അമ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കെ.എസ്.എസ്.പി.യു. ബ്ലോക്ക് ഭാരവാഹികള്‍ പുതുക്കാട് സബ് ട്രഷറി ഓഫിസര്‍ എം.എന്‍. അജിതക്കാണ് തുക കൈമാറിയത്. വരന്തരപ്പിള്ളി,മറ്റത്തൂര്‍, നെന്മണിക്കര, തൃക്കൂര്‍, കൊടകര, അളഗപ്പനഗര്‍, പുതുക്കാട് എന്നീ യൂണിറ്റുകളില്‍ നിന്നാണ് തുക സമാഹരി്ച്ചത്. കെ.എസ്.എസ്.പി.യു കൊടകര ബ്ലോക്ക് പ്രസിഡന്‍ര് ് ടി.ബാലകൃഷ്ണമേനോന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, സെക്രട്ടറി കെ.വി.രാമകൃഷ്ണന്‍, കെ.ഒ.പൊറിഞ്ചു, ടി.എ. വേലായുധന്‍, കെ.സുകുമാരന്‍, വി.ബി.ശോഭന കുമാരി, പി.വി.പത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Follow us on :

More in Related News