Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ പ്രകൃതിവാതകം പൈപ്പ്ലൈനിലൂടെ എല്ലാവീടുകളിലും എത്തും

03 Sep 2024 20:46 IST

R mohandas

Share News :

കൊല്ലം: കൊല്ലം ജില്ലയിലെ ചവറ

മണ്ഡലത്തില്‍ പ്രകൃതിവാതകം പൈപ്പ്ലൈനിലൂടെ എല്ലാവീടുകളിലും എത്തും. കൊല്ലം ജില്ലയില്‍ ആദ്യത്തെ പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്ലാന്‍റ് ചവറയില്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ചര്‍ച്ചകളും ആരംഭിച്ചു.


സിംഗപ്പൂര്‍ ആസ്ഥാനമായ എ.ജി&പി എന്ന കമ്പിനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. ഗ്യാസ് പൈപ്പ്ലൈന്‍ എത്തുന്നതോടെ എല്ലാവീടുകളിലേക്കും എൻ ജി പി ഗ്യാസ് എത്തും. ഇപ്പോള്‍ ഗാര്‍ഹിക ആവശ്യങ്ങളിലേക്ക് ഉപയോഗിക്കുന്ന എല്‍.പി.ജി.യേക്കാള്‍ അപകട സാധ്യത വളരെകുറഞ്ഞതാണ് പ്രകൃതി വാതകം. ഭാരകുറവുള്ളതുമൂലം പൈപ്പ് ലൈന്‍ പൊട്ടിയാലും മുകളിലേക്ക് ഉയര്‍ന്ന് 3മീറ്റര്‍ പരിധിയില്‍ അന്തരീക്ഷത്തില്‍ ലയിക്കും. അപകടരഹിതവും സുരക്ഷിതത്വവും ഉറപ്പുള്ളതുമാണ്. ഇതിലുപയോഗിക്കുന്ന മീതൈല്‍ഗ്യാസ് ലിക്വിഡ് രൂപത്തില്‍ പ്ലാന്‍റിലെത്തിച്ച് ഗ്യാസാക്കിമാറ്റി പൈപ്പ്ലൈനിലൂടെ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി.

ഗാര്‍ഹിക ആവശ്യത്തിന് ഇപ്പോള്‍ എല്‍.പി.ജി ഗ്യാസ് ഉപയോഗിച്ച് വരുന്നവര്‍ക്ക് 15% വിലക്കുറവില്‍ വീടുകളില്‍ പൈപ്പ്ലൈന്‍ വഴി അപകട രഹിത പ്രകൃതിവാതക ഗ്യാസ് എത്തിച്ചേരും. വീട്ടമ്മമാര്‍ സിലിണ്ടര്‍ ഗ്യാസ് കാത്തിരിക്കുന്ന കാലം വിസ്മൃതിയിലേക്ക് മാറും. ഗാര്‍ഹിക, വാണിജ്യ,വ്യവസായ, വാഹന ഗതാഗതം എന്നീ മേഖലകള്‍ പ്രകൃതി വാതക ഉപയോഗത്തിലേക്ക് മാറും. ഭാവിയില്‍ മത്സ്യമേഖലയിലെ യന്ത്രവത്കൃത ബോട്ടുകളിലും ലിക്വിഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിക്കാന്‍ കഴിയും. സി.എന്‍.ജി ഉപയോഗിക്കുന്ന ആട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് 40% ഇന്ധനചെലവ് കുറയുകയും മൈലേജ് കൂടുകയും ചെയ്യും. ഗ്യാസിലേക്ക് മാറുന്ന വിവിധമേഖലയിലുള്ളവര്‍ക്ക് ചെലവ് ഗണ്യമായികുറയും. ഇപ്പോള്‍ ചവറ ടൈറ്റാനിയത്തിന് ഉപയോഗമില്ലാത്ത സ്ഥലത്താണ് പ്ലാന്‍റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ഉത്തരവ് നല്‍കിയിട്ടുള്ളത്. തുടര്‍ നടപടികള്‍ കെ.എം.എം.എല്ലും ഗ്രാമപഞ്ചായത്തുകളും സ്വീകരിക്കും.

ഈ പദ്ധതിയെ സംബന്ധിച്ച വിവധ സംശയങ്ങളും ആശങ്കകളും ജനപ്രതിനിധികളും കമ്പിനി പ്രതിനിധികളുമായി ചര്‍ച്ചചെയ്തു. ഗ്യാസ്പൈപ്പ് കടന്നുപോകുന്ന റോഡുകള്‍ കമ്പിനി ഉത്തരവാദിത്വത്തില്‍ കാലവിളംബമില്ലാതെ മെയിന്‍റന്‍സ് നടത്തി പൂര്‍വ്വ സ്ഥിതിയിലേക്ക്മാറ്റും. മീറ്റര്‍ റീഡിംഗിന് ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തും. ചവറ ബ്ലോക്ക് പഞ്ചായത്താഫീസില്‍ സുജിത് വിജയൻ പിള്ള എം.എൽ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയചിത്ര, വൈസ്പ്രസിഡന്‍റ് പന്മന ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നന്‍ ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാമൂലയില്‍ സേതുകുട്ടന്‍, രാജീവ് കുഞ്ഞുമണി, സുകന്യ, കേരളത്തിലെ എ.ജി& പി കമ്പിനിയുടെ മാനേജിംഗ് ഡയറക്ടര്‍ അജിത്ത് നാഗേന്ദ്രൻ , കമ്പിനിയുടെ സാങ്കേതിക വിദഗ്ദധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Follow us on :

More in Related News