Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2024 10:42 IST
Share News :
പരപ്പനങ്ങാടി : പരിയാപുരത്തെ സൗഹൃദം സിഡൻസ് അസോസിയേഷൻ ഈദ് - വിഷു ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമീണ ചന്ത, കായിക മത്സരങ്ങൾ, മയിലാഞ്ചിയിടൽ മത്സരം എന്നിവ സംഘടിപ്പിച്ചു. ശനിയാഴ്ച്ച കാലത്ത് ആരറമണിക്ക് ക്രോസ് കൺട്രി മത്സരത്തോടെ പരിപാടികൾക്ക് ആരംഭം കുറിച്ചു. എട്ട് മണിക്ക് വിവിധ ഗ്രാമീണ ഉൽപ്പന്നങ്ങളുടെയും, കാർഷിക, മത്സ്യ ഇനങ്ങളുടേയും വിൽപ്പന സ്റ്റാളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസി ഡണ്ട് എം.രാജീവൻ മാസ്റ്ററും വിൽപന ഉദ്ഘാടനം സെക്രട്ടറി എ.ജയപ്രകാശനും നിർവ്വഹിച്ചു.
അസോസിയേഷൻ അംഗങ്ങൾ ഉദ്പാദിപ്പിച്ച വിവിധ ഇനം കമുക്, പ്ലാവ്, മാവ്, വിവിധ ചെടികൾ, വെളിച്ചെണ്ണ, കൂവപ്പൊടി, പപ്പടം, പച്ചക്കറികൾ , മഞ്ഞൾ പൊടി, മത്സ്യം, അലങ്കാര മത്സ്യങ്ങൾ, നെയ്യപ്പം തുടങ്ങിയവയുടെ സ്റ്റാളുകൾ വൈകീട്ട് ആറര മണി വരെ പ്രവർത്തിച്ചു.
ഇതിനോടൊപ്പം മയിലാഞ്ചിയിടൽ കുട്ടികൾക്കും സ്ത്രീകൾക്കും, മുതിർന്നവർക്കമായി ഫുട്ട്ബോൾ കിക്ക് ഓഫ് , ക്രിക്കറ്റ്ബാൾ ത്രോ, ലെമൺസ്പൂൺ, ചാക്കി ലോട്ടം, കസേരകളി മത്സരവും സത്രീകളുടെയും, പുരുഷൻമാരുടേയും കമ്പവലി മത്സരവും നടന്നു.
അസോസിയേഷൻ കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് മത്സരങ്ങളും, ഗ്രാമീണചന്തയും വൻ വിജയമായി.
മത്സര വിജയികൾക്ക് അസോസിയേഷൻ ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു. സ്പോർട്ട്സ് പ്രോഗ്രാം കൺവീനർ ടി.അനീഷ് കുമാർ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.