Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഴുത്തുകാരും സഹയാത്രികരും സംഗമിക്കുന്നു.

08 Feb 2025 08:52 IST

Enlight News Desk

Share News :

ഒറ്റപ്പാലം: എൻ എസ് എസ് കോളേജിൻ്റെ ആമ്ര കുഞ്ച മുറ്റത്ത് വെച്ച് കണ്ടുമുട്ടി പല കാലങ്ങളിൽ പങ്കുവെച്ച സൗഹൃദങ്ങൾ, വായനയുടെയും എഴുത്തിൻ്റെയും ലോകത്ത് വീണ്ടും ഒത്തുചേരുകയാണ്. അധ്യാപകർ, വിദ്യാർത്ഥികൾ ,സഹപാഠികൾ,അവരുടെ സ്വന്ത ബന്ധങ്ങൾ, എഴുത്തിനെയും വായനയെയും ഇഷ്ട്ടപ്പെടുന്ന ഒറ്റപ്പാലത്തുകാർ, അങ്ങിനെയെല്ലാവരും സഹയാത്രികരോടൊപ്പം കണ്ടുമുട്ടുകയാണ്. കഥ പറഞ്ഞും, അനുഭവം പങ്കുവെച്ചും, പറയാൻ ബാക്കി വെച്ചതുമെല്ലാം പങ്കിട്ടുകൊണ്ടു ഒരു ദിവസം ഒത്തുചേരുമ്പോൾ അത് ആരും അറിയാതെ പോകരുത്. ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടീസ് ഓഡീറ്റോറിയത്തിൽ വെച്ച് നടക്കുന്ന സഹയാത്രികരുടെ സാഹിത്യ സദസ്സിലേക്ക് ഏവർക്കും സ്വാഗതം. അമ്പതിൽപരം പൂർവ്വ വിദ്യാർത്ഥികളുടെ പുസ്തക രചനകൾ പരിചയപ്പെടാം, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം. പാട്ടും, താളവും ഈണവും നൃത്തവുമായി നമുക്ക് കൂടിയിരിക്കാം. ഫെബ്രുവരി 9ന് നടക്കുന്ന ലിറ്റററി ഫെസ്റ്റിൻ്റെ കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ട് പ്രൊഫ.ഗോവിന്ദൻ കുട്ടികർത്ത, കെ രാമദാസ്, ടി പി പ്രദീപ് കുമാർ, ശ്രീജ പ്രകാശ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News