Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്

11 Sep 2024 12:44 IST

- Shafeek cn

Share News :

അടൂര്‍: റോഡുകളിലെ കുഴി കാരണം സംസ്ഥാനത്ത് അപകടങ്ങള്‍ പതിവാകുകയാണ്. റോഡ് കുത്തിപൊളിക്കാനുള്ള ആവേശമൊന്നും പലപ്പോഴും കുഴി അടക്കാന്‍ കാണിക്കാറില്ല. ഇപ്പോഴിതാ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരില്‍ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോണ്‍ക്രീറ്റ് ചെയ്തത്. പൈപ്പ് അറ്റകുറ്റപ്പണിക്ക് ശേഷം ജല അതോറിറ്റി കൃത്യമായി മൂടാതിരുന്ന കുഴിയിലാണ് കഴിഞ്ഞദിവസം അപകടം ഉണ്ടായത്. ഇതോടെയാണ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയടച്ചത്.


ശനിയാഴ്ച രാത്രി ഒന്‍പതിന് അടൂര്‍ എം.സി.റോഡില്‍ മോഡേണ്‍വേ ബ്രിഡ്ജിനു സമീപത്തായിരുന്നു ഒരാളുടെ ജീവനെടുത്ത അപകടം നടന്നത്. കുഴിയടക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് പറഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പൊലീസ് തന്നെ മുന്നിട്ടിറങ്ങി കുഴി അടച്ചത്. പൊലീസ് സ്വന്തം ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.


റോഡിലെ വലിയ കുഴിയിലേക്ക് വീണ് നിയന്ത്രണം വിട്ട് യാത്രക്കാരന്‍ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോയില്‍ നിന്നും വീണ് പന്നിവിഴ പുളിവിളയില്‍ പി.ജി. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ വൈഗയും ഓട്ടോറിക്ഷ ഡ്രൈവറും വലിയ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

Follow us on :

More in Related News