Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 19:56 IST
Share News :
വണ്ണപ്പുറം: കാളിയാര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വരുന്ന വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളില്‍ മോഷണം വ്യാപകമായതായി പരാതി. രാപകല്‍ വ്യത്യാസമില്ലാതെ നടക്കുന്ന മോഷണം കാരണം ജനങ്ങള്‍ പൊറുതി മുട്ടുന്ന സാഹചര്യമാണ്. രാത്രിയായാല്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് വീടുകളില്‍ കഴിയാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. വീട്ടുകാര്‍ ഉറങ്ങിക്കിടന്ന രാത്രി സമയങ്ങളിലെത്തിയ മോഷ്ടാക്കള്‍ ജനലുകളും വാതിലുകളും മറ്റും ഇളക്കി ഉള്ളില്‍ പ്രവേശിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച സഭവം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നടന്നത്. കോടിക്കുളത്ത് നടന്ന ഈ സംഭവത്തില്‍ പ്രതികള്‍ വലയിലായിരുന്നു. വീടുകളിലും മുറ്റത്തും എന്നതിലുപരി കൃഷിയിടങ്ങളില്‍ പോലും മോഷണം നടക്കുന്ന സ്ഥിതിയാണ്. കാപ്പിക്കുരു, റബ്ബര്‍ ഷീറ്റ്, ഒട്ടുപാല് തുടങ്ങി വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ പ്രധാനമായും മോഷ്ടിക്കപ്പെടുന്നത്. ഇതിനായി ഒരു സംഘം തന്നെ വണ്ണപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ പ്രധാനിയെ കഴിഞ്ഞ ജിവസം കാളിയാര്‍ പോലീസ് പിടികൂടിയിരുന്നു. ഏതാനും ദിവസം മുമ്പ് വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതിക്കാര്‍ നിലപാട് മാറ്റിയതിനാല്‍ പോലീസിന് അറസ്റ്റ് ഉള്‍പ്പെടയുള്ള നടപടികളേക്ക് കടക്കാനായില്ല. അടുത്ത കാലത്ത് രാത്രികാലങ്ങളില്‍ പ്രദേശം കേന്ദ്രീകരിച്ച് ഇരുചക്ര വാഹനങ്ങളിലും മറ്റും കറങ്ങി നടക്കുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ പലരും പകല്‍ സമയങ്ങളില്‍ വീടുകളും സാഹചര്യങ്ങളും കണ്ടെത്തിയ ശേഷം രാത്രി സമയങ്ങളിലെത്തി മോഷണം നടത്തുന്നതാണ് പതിവ്. ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരും ഇക്കൂട്ടത്തിലുണ്ട്. ചില പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപാരം ഇതുവരെ നിയന്ത്രിക്കാന്‍ പോലീസിനായിട്ടില്ല. കഴിഞ്ഞ ദിവസം പോലീസിന്റെ നൈറ്റ് പട്രോളിങിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടിരുന്നു. ഇതിന് പുറമേ വാഹനങ്ങളില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വില്‍പ്പന നടത്തുന്നവരും ഇവിടെയുണ്ട്. കാളിയാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ രാത്രികാല പരിശോധന ശക്തമാക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.
Follow us on :
More in Related News
Please select your location.