Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

02 Aug 2024 18:47 IST

Anvar Kaitharam

Share News :

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു


പറവൂർ: ഗോതുരുത്ത് സെൻ്റ് സബാസ്റ്റ്യൻ ചർച്ച് നവജ്യോതി കുടുംബയൂണിറ്റും കാരുണ്യ സർവീസ് സൊസൈറ്റിയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഗോതുരുത്ത് മുസരീസ് സ്റ്റേജിൽ ഗോതുരുത്ത് ഫൊറോന വികാരി ഡോ. ഫാ. ആൻറണി ബിനോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. നവജ്യോതി കുടുംബയൂണിറ്റ് പ്രസിഡൻറ് ജോബ് എം ജെ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിത സ്റ്റാൻലിൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിപിൻ പി. ജി. ഷിപ്പി സെബാസ്റ്റ്യൻ, ഡോ. വിജില നവജ്യോതി കുടുംബയൂണിറ്റ് മുൻ പ്രസിഡന്റ് ജോർജ് ബാസ്റ്റ്യൻ, കാരുണ്യ സർവീസ് സൊസൈറ്റി ഭാരവാഹികളായ ആന്റണി കോണത്ത്, മനോജ് കാട്ടിപ്പറമ്പിൽ, സിബി സ്റ്റീഫൻ നവജ്യോതി കുടുംബയൂണിറ്റ് മുൻ പ്രസിഡൻ്റ് ആൻ്റണി പുത്തൽപുരക്കൽ, വൈസ് പ്രസിഡൻ്റ് റൂണ ജെപ്സൺ, ജോയിൻ്റ് സെക്രട്ടറി ശാലിനി ആൻ്റണി, ചൈതന്യ ഹോസ്പിറ്റൽ ഫീൽഡ് ഓഫീസർ ഷാരോൺ പനക്കൽ സ്റ്റാഫ് അംഗങ്ങളായ അഭിക്ഷേക് വിജയകുമാർ, സിദ്ധാർത്ഥ് കെ.വി, ഗ്ലാൻസി പി സാം, ലിയ കുര്യൻ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News