Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 21:10 IST
Share News :
ഇടുക്കി: നാട്ടുവൈദ്യം, ആദിവാസി ചികിത്സ എന്നീ പേരുകളിൽ വ്യാജൻമാർ ധാരാളമായി വിലസിയിരുന്നത് തടയാൻ വേണ്ടി കൊണ്ടുവന്ന നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമൊന്നും ഫലപ്രദമല്ലെന്ന് തെളിയിച്ചുകൊണ്ട് അനധികൃത മരുന്നുകളും മറ്റ് പലവിധ ഉത്പന്നങ്ങളും വീണ്ടും വിപണിയിൽ സജീവമാകുന്നു. ചില തട്ടിക്കൂട്ട് കമ്പനികളുടെ പേരിലാണ് ഇത്തരം ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. മെഡിക്കൽ സ്റ്റോറുകൾ , ഫാൻസി ഷോപ്പുകൾ, അങ്ങാടി മരുന്നുകടകൾ എന്നിവ കേന്ദീകരിച്ചാണ് പ്രധാനമായും ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന നടക്കുന്നത്.കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ ഇല്ലാത്ത സ്വകാര്യവാഹനങ്ങളിലാണ് ഇത്തരം ഉത്പന്നങ്ങങ്ങൾ കടകളിലെത്തിച്ചു കൊടുക്കുന്നത്. കടയുടമകൾക്ക് ബില്ലില്ലാതെ നേരിട്ടെത്തിച്ചുകൊടുക്കുന്നതിനാൽ വൻതോതിലുളള ജി എസ് ടി തട്ടിപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.വിലയുടെ പകുതിയോളം ലാഭം കിട്ടുന്നതിനാൽ കടയുടമകളും ഹാപ്പി. ഇത്തരം ഉത്പന്നങ്ങൾ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതിനായി ആകർഷകമായ പരസ്യമാണ് കടകൾക്കുമുമ്പിൽ എല്ലാവരും കാണത്തക്ക വിധത്തിൽ ഒട്ടിച്ചിരിക്കുന്നത്.
കാട്ടുതൈലം എന്ന പേരിൽ കോതമംഗലത്തുനിന്നും കോട്ടയത്തുനിന്നും വിൽപ്പനക്കെത്തുന്ന രണ്ടു ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം വ്യാജൻമാരാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും രണ്ടു കൂട്ടർക്കും ഇത്തരം ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യാനുളള' ഡ്രഗ് ലൈസൻസ് ' ഇല്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.
പുൽത്തൈലം കൊണ്ടുളള കൊതുകുതിരി, ശരീരത്തിൽ പുരട്ടാനുളള വിവിധതരം അത്തറുകൾ എന്നിവ മുതൽ പലതരം ഉത്പന്നങ്ങളും ഇക്കൂട്ടത്തിലുണ്ട്.
'വ്യാജ അനുകരണങ്ങളെ സൂക്ഷിക്കുക' എന്ന അടിക്കുറിപ്പോടെ പരസ്യം ചെയ്തിരിക്കുന്ന ഫോൺനമ്പറിൽ വിളിച്ച് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ വെറും വിതരണക്കാരൻ മാത്രമാണെന്നും കരാർപ്രകാരം ഏജൻസിയെടുത്തിരിക്കുന്നതല്ലാതെ കൂടുതലൊന്നും അറിയില്ലെന്നുമാണ് പറഞ്ഞത്. കോതമംഗലത്താണ് ഈ ഉത്പന്നങ്ങളുടെ യഥാർത്ഥ ഉടമയെന്നും അവിടെയാണ് ഇതൊക്കെ നിർമ്മിക്കുന്നതെന്നും കൂടുതൽ വിവരങ്ങളറിയാൻ കാട്ടുതൈലം ബോട്ടിലിൽ കൊടുത്തിട്ടുളള നമ്പറിൽ വിളിക്കാനും പറഞ്ഞ് അയാൾ തലയൂരുകയാണുണ്ടായത്.തുടർന്ന് മേൽപ്പറഞ്ഞ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇതിനൊന്നും ഡ്രഗ് ലൈസൻസ് ഇല്ല എന്ന കാര്യവും ഇത്തരം ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമായാണെന്നും ഉടമയെന്ന് പറയപ്പെടുന്നയാൾ തന്നെ സമ്മതിച്ചു.
കോട്ടയം അഡ്രസ്സിലുളള മറ്റൊരു കമ്പനിയുടെ പേരിൽ ഇതേ ഉത്പന്നം വിൽക്കുന്നത് 'വയനാടൻ ആദിവാസി കാട്ടുതൈലം' എന്ന പേരിലാണ്.
രണ്ടുകൂട്ടരും മത്സരിച്ചാണ് ഇടുക്കി ,കോട്ടയം, എറണാകുളം ജില്ലകളിൽ വിൽപ്പന നടത്തുന്നത്.
Follow us on :
More in Related News
Please select your location.