Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 12:52 IST
Share News :
താനൂർ : താനൂര്‍ നിയോജക മണ്ഡലത്തിൽ ഒഴൂര്‍ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട വരിക്കോട്ടു തറ അങ്കണവാടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം കായിക-വഖഫ്- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. സുമനസുകളുടെ സഹായത്തോടെ വാങ്ങിയ മൂന്നു സെന്റ് സ്ഥലത്താണ് കെട്ടിടം ഉയർന്നത്. ഒഴൂർ ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് അങ്കണവാടിക്ക് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജ്‌ന പാലേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി മുംതാസ് ടീച്ചർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസ്കർ കോറാട്, താനൂർ ബ്ലോക്ക് മെമ്പർ മൊയ്തീൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.