Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 23:18 IST
Share News :
കോട്ടയം: അഭയ കേസ് പ്രതി ഫാ. തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും സർക്കാർ പിൻവലിച്ചു. തോമസ് എം കോട്ടൂരിൻ്റെ മറുപടി തള്ളിയ സർക്കാർ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി സസ്പെൻഡാണ് ചെയ്തതാണെന്നും മരവിപ്പിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യകതമാക്കി. തന്നെ ശിക്ഷിച്ച വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും ജീവിത മാർഗമായ പെൻഷൻ തടയരുതെന്നമായിരുന്നു തോമസ് കോട്ടൂരിൻ്റെ മറുപടി. സർക്കാർ നിലപാടിനോട് പി.എസ്.സി യും യോജിച്ചതോടെയാണ് പെൻഷൻ പൂർണമായും തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കെ.എസ്.ആർ ചട്ടം പ്രകാരമാണ് നടപടി.1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.സി.എം കോളേജിലെ രണ്ടാം വർഷ
പ്രീ ഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ
അഭയയെ പയസ് ടെൻത്
കോൺവെന്റിലെ കിണറ്റിൽ മരിച്ച
നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
ഫാ. തോമസ് കോട്ടൂരിനു സി.ബി.ഐ
കോടതി ജീവപര്യന്തം തടവ് ശിക്ഷ
വിധിച്ചിരിക്കുന്നത്. ഗുരുതരമായ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ ഗുരുതരമായ സ്വഭാവ ദൂഷ്യത്താൽ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുകയോ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പെൻഷൻ കെ.എസ്.ആർ ഭാഗം III ചട്ടം 2(a) പ്രകാരം മുഴുവനായോ ഭാഗീകമായോ സ്ഥിരമായോ ഒരു നിശ്ചിത കാലഘട്ടത്തേക്കോ തടഞ്ഞു വെയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണ്. ഇത് പ്രകാരമാണ് നടപടി. ഇതിനാൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട ഇയാളുടെ പെൻഷൻ പൂർണ്ണമായും പിൻവലിക്കുന്നതിനു സർക്കാർ താൽക്കാലിക തീരുമാനം കൈക്കൊള്ളുകയായിരുന്നു. കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിരുന്നു. തന്റെ ജീവിത മാർഗമായ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.