Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനെ ഒപ്പംചേർത്ത് ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം

07 Aug 2024 20:23 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി: വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായപ്രവാഹം. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചെക്കുകളും തുകയും ഏറ്റുവാങ്ങി. മുട്ടുചിറ സ്വദേശി ജസ്റ്റിൻ ദേവസ്യ 10,000 രൂപയും താഴത്തങ്ങാടി സ്വദേശി എം. ചിദംബരവും മകൾ ഗീത സജിയും ചേർന്ന് 20,000 രൂപയും പെരുന്ന സ്വദേശി ടി. ഇന്ദിരാദേവി 50,000 രൂപയും നൽകി. കാനറ ബാങ്ക് മുൻ സീനിയർ മാനേജർ പി.യു. ഐപ്പും ഭാര്യ ബി.സി.എം. കോളജ് മുൻ പ്രൊഫസർ ഡോ. വത്സമ്മ കോരയും ഒരു മാസത്തെ പെൻഷൻ തുകയായ ഒരു ലക്ഷം രൂപ കളക്ടർക്ക് കൈമാറി. സ്‌കൂൾ പാചകതൊഴിലാളിയായ ബിൻസി റെജി 3000 രൂപ കളക്ടർക്ക് കൈമാറി. ആർപ്പൂക്കര തൊണ്ണംകുഴി ജി.എൽ.പി.ബി. സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച 10,350 രൂപയും ഒളശ ഗവൺമെന്റ് എൽ.പി. സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച 10,000 രൂപയും കളക്ടർക്ക് കൈമാറി.പൈക ഉരുളിക്കുന്നം ഉദയപുരുഷസ്വാശ്രയസംഘം 25,000 രൂപയും കോട്ടയം യുനീക് എനർജി എന്ന സ്ഥാപനവും ജീവനക്കാരും സമാഹരിച്ച 37,500 രൂപയും ചാരിറ്റബിൾ സൊസൈറ്റി ഫോർ ഹുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് എമെർജൻസി റെസ്‌പോൺസ് ട്രെയിനിങ് എന്ന എം.ജി. സർവകലാശാല ദുരന്തനിവാരണപഠന സ്റ്റുഡന്റ്‌സ് അലൂംമ്‌നി സമാഹരിച്ച 46,980 രൂപയും ജില്ലാ കളക്ടർക്ക് കൈമാറി.





Follow us on :

More in Related News