Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെന്തുരുകി മലയോരം , കുടിവെളളമില്ലാതെ കൊക്കയാര്‍ ...

05 May 2024 09:51 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


വേനല്‍ ചൂട് അസഹനീയമായതോടെ കൊക്കയാര്‍ പഞ്ചായത്ത് നിവാസികള്‍കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ്.പ്രധാന ജല സ്രോതസ്സായ പുല്ലകയാറും, കൊക്കയാര്‍-കൊടികുത്തിയാറുകള്‍ വറ്റി വരണ്ടതോടെ മേഖലയിലെ കിണറുകളില്‍ ജലനിരപ്പു പൂര്‍ണ്ണമായി നഷ്ടമായിരിക്കുകയാണ്.പഞ്ചായത്തിലെ വടക്കേമല, വെംബ്ലി, ഉറുമ്പിക്കര, പൂവഞ്ചി, മുളങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. വെംബ്ലി മേഖലയില്‍ പ്രാഥമീക ആവശ്യങ്ങള്‍ക്കുപോലും വെളളം കിട്ടാതായിരിക്കുന്നു. പഞ്ചായത്തിലെ ഏക ആയൂര്‍വേദ ആശുപത്രിയായ വെംബ്ലിയില്‍ വെളളമില്ലാതെ ജീവനക്കാര്‍ വലയുകയാണ്. ആശുപത്രി വളപ്പില്‍ ഉണ്ടായിരുന്ന കിണര്‍ വറ്റിയിട്ടു രണ്ടു മാസം പിന്നിടുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മിച്ച നിരവധി കുഴല്‍ കിണറുകള്‍ പ്രയോജനമില്ലാതെ കിടക്കുകയാണ്. കിണര്‍ നിര്‍മ്മിക്കാന്‍ കാണിച്ച ഉത്തരവാദിത്വം അത് പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ കാട്ടുന്നില്ലന്ന ആക്ഷേപം ശക്തമാണ്.കുഴല്‍കിണറുകളില്‍ മോട്ടോര്‍ സ്ഥാപിച്ചു വെളളം പമ്പു ചെയ്യുമെന്ന് പ്രപഖ്യാപിച്ച ജനപ്രതിനിധികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മാറ്റമുണ്ടാക്കാന്‍ തയ്യാറായിട്ടില്ല.നിര്‍മ്മിച്ച കിണറുകള്‍ മൂടിവച്ചിരിക്കുകയാണ്.

          വേനല്‍ ശക്തമായി തോടുകള്‍ വററിവരണ്ടിട്ടും അധികാരികള്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്.സമീപ പഞ്ചയാത്തുകളില്‍ ലോറിയില്‍ വീടുകളില്‍ സൗജന്യമായി പഞ്ചായത്ത് വെളളം എത്തിക്കുമ്പോള്‍ കൊക്കയാര്‍ പഞ്ചായത്തില്‍ യാതൊരു നടപടിയും ഇക്കുറി ചെയ്തിട്ടില്ല.മുന്‍ വര്‍ഷങ്ങളില്‍ പുല്ലകയാറ്റില്‍ വിവിധഭാഗങ്ങളില്‍ ഓലികുത്തിയിരുന്നങ്കില്‍ ഇക്കുറി ഇഷ്ടക്കാര്‍ക്കു മാത്രമായി ഓലി നിര്‍മ്മാണം ഒതുക്കിയെന്നയാക്ഷേപം ശക്തമാണ്.ആള്‍ താമസമില്ലാത്ത സ്ഥലങ്ങളില്‍ കുഴല്‍കിണര്‍സ്ഥാപിച്ചതായും ജനവാസകേന്ദ്രങ്ങളെ ഉപേക്ഷിച്ചതായി പരാതിയുണ്ട്.

                 കുടിവെളളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ നിഷ്്ക്രിയരായി ഭരണകക്ഷിയും അവര്‍ക്കെതിരെ പ്രതികരിക്കാതെ പ്രതിപക്ഷവും നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന ശക്തമായ ആക്ഷേപമാണ് ജനങ്ങള്‍ക്കിടയിലുളളത്.രാഷ്ട്രിയം മറന്നു പഞ്ചായത്ത് കാര്യാലത്തിലേക്ക് മാര്‍ച്ചും ശക്തമായ സമരങ്ങളും നടത്താനാണ് നാട്ടുകാരുടെ തീരുമാനം.  

Follow us on :

Tags:

More in Related News