Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വ്യാപനത്തിനെതിരെ ഒന്നിച്ച് കൂട്ടായിക്കാർ; ഒരേ സമയം 7 മീറ്റിംഗുകൾ

03 Oct 2024 12:33 IST

- Jithu Vijay

Share News :



തിരൂർ : മലപ്പുറത്തിന്റെ തീരദേശ മേഖലയായ കൂട്ടായിയിൽ ലഹരി വ്യാപനത്തിനെതിരെ ഒന്നിക്കാൻ തീരുമാനിച്ചു നാട്ടുകാർ. തിരൂർ പൊലീസ് വിളിച്ചുചേർത്ത കൂട്ടായി സമാധാന കമ്മിറ്റിയുടെ യോഗത്തിൽ നാട്ടുകാരും, മഹല്ല് കമ്മിറ്റികളും ചേർന്നുള്ള യോഗം വിളിച്ചു ചേർത്ത് തുടർനടപടികൾ ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഒക്ടോബർ 4 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്കാണ് നാട്ടുകാരുടെയും മഹല്ല് കമ്മിറ്റികളുടെയും യോഗം വിളിച്ചിരിക്കുന്നത്. 


വാടിക്കൽ, പള്ളിവളപ്പ്, തെക്കേ കൂട്ടായി, കൂട്ടായി ടൗൺ, അരയൻ കടപ്പുറം, പാരീസ്, കോതപറമ്പ്, ആശാൻപടി എന്നിവിടങ്ങളിലാണ് യോഗം വിളിച്ചു ചേർക്കുന്നത്. ഇതിൽ പാരിസും കോതപറമ്പും സംയുക്തമായാണ് യോഗം നടത്തുന്നത്. അങ്ങനെയെങ്കിൽ 7 യോഗമായിരിക്കും ഒരേ സമയം നടക്കുക. ബോധവത്കരണ ക്ലാസും ലഹരിവ്യാപനം തടയാൻ ആവശ്യമായ നിർദേശങ്ങളും യോഗങ്ങളിൽ ചർച്ച ചെയ്യും. യോഗത്തിന് തിരൂർ പൊലീസും, എക്‌സൈസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകും. യോഗവിവരം സംബന്ധിച്ച് പള്ളികളിലേക്ക് അറിയിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Follow us on :

More in Related News