Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തല്ലൂര്‍ പുഴയോരത്ത് പിതൃബലി തര്‍പ്പണത്തിന് ഒരുക്കങ്ങളായി

25 Feb 2025 08:53 IST

കൊടകര വാര്‍ത്തകള്‍

Share News :


കൊടകര: പന്തല്ലൂര്‍ ശ്രീ ചെങ്ങാത്തുരുത്തി ശിവശക്തി മഹാവിഷ്ണക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷവും പിതൃബലി തര്‍പ്പണവും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ബുധനാഴ്ച വൈകുന്നേരം മറ്റത്തൂര്‍ പള്ളമുറി യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ ചെണ്ടു കാവടി , ശിങ്കാരിമേളം, രാത്രി എട്ടിന് ചികില്‍സ സഹായം, വിദ്യാഭ്യാസ ധനസഹായം എന്നിവയുടെ വിതരണവും ഉന്നതവിജയം നേടിയവരെ ആദരിക്കലും ഉണ്ടാകും. തുടര്‍ന്ന് മടവാക്കര അനിലിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറും. വ്യാഴാഴ്ച പുലര്‍ച്ചെ 2.10 ന് ക്ഷേത്രശ്രീകോവിലില്‍ നിന്ന് ബലിതര്‍പ്പണ മണ്ഡപത്തിലേക്ക് ദീപം എഴുന്നള്ളിക്കല്‍ തുടര്‍ന്ന് രാമചന്ദ്രന്‍ ഇളയത് , ശിവന്‍ ശാന്തി എന്നിവരുടെ കാര്‍മികത്വത്തില്‍ പന്തല്ലൂരിലെ പുഴയോരത്ത് ബലിതര്‍പ്പണം എന്നിവയുണ്ടാകുമെന്ന്  ക്ഷേത്ര സമിതി സെക്രട്ടറി സജീഷ് തറയില്‍ , വൈസ് പ്രസിഡന്റ് ശശി കല്ലുംപുറം, ട്രഷറര്‍ പ്രശാന്ത് കളരിക്കല്‍ , രക്ഷാധികാരി സുകുമാരന്‍ വടക്കുടന്‍ എന്നിവര്‍ അറിയിച്ചു.


Follow us on :

More in Related News