Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. സൈഫുദ്ദീൻ ഗുരുക്കൾക്ക് സുശ്രുത അവാർഡ്

18 Feb 2025 14:15 IST

Koya kunnamangalam

Share News :



കുന്ദമംഗലം : ചെലവൂർ ആലി ഗുരുക്കൾ ശാഫി ആയുർവ്വേദയിലെ പ്രശസ്ത ആയുർവ്വേദ മർമ്മ ചികിത്സകനും  ആയുർവ്വേദ സർജനുമായ ഡോ. സൈഫുദ്ധീൻ ഗുരുക്കൾക്ക് സുശ്രുത അവാർഡ് ലഭിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള ആയുർവ്വേദ ഡോക്ടർമാർക്ക് മർമ്മ ചികിത്സയും ശല്ല്യ തന്ത്ര അറിവും പകർന്നു നല്കിയിരുന്ന ഡോ. സൈഫുദ്ധീൻ ഗുരുക്കൾ ഇപ്പോൾ KMCT ആയുർവ്വേദ കോളേജിലെ ശല്ല്യ തന്ത്ര വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമാണ് .

ആയുർവ്വേദചികിത്സയുംഅദ്‌ധ്യാപനവും ഒരുമിച്ചു നടത്തി ആയുർവ്വേദത്തിന്റെ ഉന്നമനത്തിനു വേണ്ടി ഡോ. സൈഫുദ്ധീൻ നല്കിയ സേവനങ്ങൾ പരിഗണിച്ചാണ് ആയുർവ്വേദ മെഡി മാപ് സുശ്രുത അവാർഡ് അദ്ദേഹത്തിന് Iനല്കി ആദരിച്ചത്. ‎പ്രശസ്ത മർമ്മ ചികത്സകൻ ആലി ഗുരുക്കളുടെ മകനാണ്. മാതാവ് :ആയിഷ .

ഭാര്യ ഡോ. ജസ്‌ന സൈഫുദ്ദീൻ മക്കൾ :ആയിഷ മറിയം, ആമേറ മറിയം, ഫാത്തിമ, ആലിം ഉമർ.


Follow us on :

More in Related News