Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍

05 Nov 2024 12:08 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: തേയില തോട്ടങ്ങളില്‍ വര്‍ഷങ്ങളോളം ജോലിയെടുത്ത് വിരമിച്ചവരും പിരിഞ്ഞു പോയവരുമായ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. തോട്ടങ്ങളില്‍ മഞ്ഞും മഴയും വെയിലുമേറ്റ് കഠിനാധ്വാനം ചെയ്ത തൊഴിലാളികളോടാണ് മാനേജ്‌മെന്റുകളുടെ അവഗണന. തോട്ടം പ്രതിസന്ധിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല എസ്റ്റേറ്റ് ഉടമകളും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.

 ജില്ലയില്‍ വിവിധ തേയില തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കാനുണ്ടെന്നാണ് കണക്ക്. ഒട്ടേറെ തൊഴിലാളികള്‍ ജോലിയുടെ ഫലയായി ലഭിച്ച രോഗ പീഡകളും മറ്റും അനുഭവിച്ച് മരിക്കുകയും ചെയ്തു. ഇവരുടെ ആശ്രിതര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ല. രോഗികളായി കിടപ്പിലായവരും ഗ്രാറ്റുവിറ്റി ലഭിക്കാത്തവരില്‍ ഉള്‍പ്പെടും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളിലാണ് ഇപ്പോഴും തൊഴിലാളികള്‍ ദുരിത ജിവിതം നയിക്കുന്നത്.

ആനൂകൂല്യം ലഭിക്കാത്തതിനാലാണ് തൊഴിലാളികള്‍ ഇപ്പോഴും തകര്‍ന്ന ലയങ്ങളില്‍ തന്നെ കഴിയുന്നത്. വിരമിച്ചവര്‍ക്ക് 45 ദിവസത്തിനുള്ളിലും സ്വമേധയാ പിരിഞ്ഞു പോകുന്നവര്‍ക്ക് 90 ദിവസത്തിനുള്ളിലും ആനുകൂല്യം നല്‍കണമെന്നാണ് നിബന്ധന. വിരമിക്കല്‍ ആനുകൂല്യത്തിനു പുറമെ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന ചികില്‍സാ സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല.

 ഇതിനിടെ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാനായി തോട്ടം മുറിച്ച് വില്‍പ്പന നടത്തുകയും തോട്ടത്തിലുള്ള വന്‍മരങ്ങള്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എസ്റ്റേറ്റ് മാനേജ്‌മെന്റുകള്‍ ആനൂകൂല്യം നല്‍കാന്‍ തയാറായിട്ടില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. ഉത്പാദനത്തിനുള്ള ചെലവുകള്‍ ഏറിയതു മൂലം തേയില വ്യവസായം നഷ്ടത്തിലായതാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു തടസമായതെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. തൊഴില്‍ വകുപ്പ് ഇടപെട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.


Follow us on :

More in Related News