Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 20:59 IST
Share News :
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് അശ്വതി വിബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ബജറ്റ് അവതരിപ്പിച്ചു. ആകെ 76,67,07,765 രൂപ വരവും 73,86,37,935 രൂപ ചെലവും 2,80,69,830രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഉല്‍പ്പാദനമേഖലക്കായി 15,0850,000 രൂപയും സേവനമേഖലക്കായി 19,03,80,935 രൂപയും വകയിരുത്തിയിട്ടുണ്ട്. പുതിയ പഞ്ചായത്തോഫിസ് കെട്ടിടം, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയുടെ നിര്‍മാണത്തിനായി അഞ്ചുകോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങളായ കെ.ആര്‍.ഔസേഫ്, കെ.എസ്.സൂരജ്, ലിന്റോ പള്ളിപറമ്പന്‍,കെ.എസ് ബിജു,സനല ഉണ്ണികൃഷ്ണന്‍, എം.എസ്.സുമേഷ് , ഷൈബി സജി, പഞ്ചായത്ത് സെക്രട്ടറി എം.ശാലിനി തുടങ്ങിയവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.