Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 21:01 IST
Share News :
രാജകുമാരി:പുതുവര്‍ഷത്തില്‍ ലവ് പ്ലാസ്റ്റിക് സന്ദേശവുമായി ഹോളി ക്വീന്‍സ്. രാജകുമാരി ഹോളി ക്വീന്‍സ് യു.പി സ്‌കൂളിലെ ഹരിത സഭയുടെ ആഭിമുഖ്യത്തില്‍ വീടുകളില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ജൂണ്‍ മാസം മുതല്‍ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, പുതുവത്സര ദിനത്തില്‍ ഈ പദ്ധതിക്ക് സമാപനം കുറിച്ച് രാജകുമാരി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറിക്കൊണ്ട് സ്‌കൂള്‍ മാതൃകയായി. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തിവരുന്നു.രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയ പുരസ്‌കാരം കരസ്ഥമാക്കിയ മാതൃക വിദ്യാലയം കൂടിയാണ് ഹോളി ക്വിന്‍സ് യുപി സ്‌കൂള്‍. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റെന്നി തോമസ് പുതുവത്സരാശംസകള്‍ നേരുകയും പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ സന്ദേശം നല്‍കുകയും ചെയ്തു. രാജകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍ സ്‌കൂളിലെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. രാജകുമാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി.കെ കാഞ്ചന,വാര്‍ഡ് മെമ്പര്‍മാര്‍,ഹരിത കര്‍മ്മ സേന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്‌കൂളില്‍ ശേഖരിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ സ്വീകരിച്ചു. യോഗത്തില്‍ പരിസ്ഥിതി സംരക്ഷണം കവിതാവിഷ്‌കരണ രൂപത്തില്‍ വളരെ ആകര്‍ഷകമായി ഹോളിക്വീന്‍സ് കുരുന്നുകള്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.പ്ലാസ്റ്റിക് വിമുക്ത പ്രതിജ്ഞ എടുക്കുകയും ചെയ്തു
Follow us on :
More in Related News
Please select your location.