Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 15:07 IST
Share News :
കൊടകര ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും വിവിധ സ്ഥാപന മേധാവികളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ ഷാജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് കെ.ജി.രജീഷ്, കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.സ്മിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്ത്രു എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍,ഘടക സ്ഥാപന മേധാവികള്‍,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,കുടുംബശ്രീ,അങ്കണവാടി പ്രവര്‍ത്തകര്‍,ആശപ്രവര്‍ത്തകര്‍,ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഈ മാസം 15,16 തിയതികളില്‍ വാര്‍ഡ് തല ശുചിത്വ കമ്മിറ്റികളുടെ യോഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും 19നകം പഞ്ചായത്ത് തല മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
Follow us on :
Tags:
More in Related News
Please select your location.