Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ഏറനാട് താലൂക്ക് ഓഫീസ്: പ്രവർത്തന സജ്ജമായി പുതിയ വെബ്‌സൈറ്റും

13 Mar 2025 08:09 IST

Jithu Vijay

Share News :

മലപ്പുറം : മികച്ച സേവനത്തിന് ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ തുടർച്ചയായി ഏറനാട് താലൂക്ക് ഓഫീസിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏറനാട് താലൂക്ക് ഓഫീസിനായി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു.


റവന്യൂ വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം ലഭ്യമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമാണ് വെബ്‌സൈറ്റ് ആരംഭിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിന് കീഴിലുള്ള താലൂക്ക് ഓഫീസിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഓൺലൈൻ സേവനങ്ങൾക്ക് നിലവിൽ വ്യത്യസ്ത പോർട്ടലുകളെയാണ് പൊതുജനങ്ങൾ ആശ്രയിക്കുന്നത്. സൈറ്റ് നിലവിൽ വന്നതോടെ ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ട പോർട്ടലുകളുടെ ലിങ്കുകളും ക്രോഡീകരിച്ച് ഒറ്റ കുടക്കീഴിലാക്കി അത്തരം സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ജനങ്ങൾക്ക് ലഭിക്കുന്നതിന് സാധിക്കും.

താലൂക്ക് ഓഫീസിൽ നൽകിയിട്ടുള്ള അപേക്ഷകളുടെയും ഫയലുകളുടെയും തൽസ്ഥിതി വിവരങ്ങൾ അറിയാനുള്ള സൗകര്യം, താലൂക്കിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്ക് പുറമെ ഏറനാട് താലൂക്കിലെ വിവിധ വില്ലേജ് ഓഫിസുകളിലെ വിവരങ്ങൾ, റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്ന എല്ലാ തരം സർട്ടിഫിക്കറ്റുകളുടെയും സേവനങ്ങളുടെയും ലിങ്കുകൾ, താലൂക്കിന് കീഴിലുള്ള വിവിധ സെക്ഷനുകളിലെ ജീവനക്കാരുടെ വിവരങ്ങൾ, താലൂക്ക് ഓഫീസ് പ്രസിദ്ധീകരിച്ച പൗരാവകാശ രേഖ, വിവരാവകാശ നിയമപ്രകാരം നൽകാവുന്ന വിവിധ സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ തുടങ്ങിയവയും സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഓഫീസിൽ പ്രവർത്തിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ തൽസമയ ലിങ്കും ഭാവിയിൽ നൽകാൻ ഉദ്ദേശിക്കുന്നതായി തഹസിൽദാർ അറിയിച്ചു. www.ernadtaluk.in എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്.

Follow us on :

More in Related News