Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 18:27 IST
Share News :
വൈക്കം: .പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ 2024 ആഗസ്റ്റ് 1 ലെ വിധിയിൽ രാജ്യത്തെ പട്ടിക വിഭാഗ ജനതയിൽ ഉണ്ടായിരിക്കുന്ന ആശങ്ക മറികടക്കാൻ ഈ വിധിക്കെതിരെ പാർലമെൻറിൽ നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ ആവശ്യപ്പെട്ടു. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയനിൽ പുതിയതായി രൂപീകരിച്ച 3822 വടകര സൗത്ത് ശാഖയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ പ്രശ്സത മിമിക്രി ടെലിവിഷൻ താരം വൈക്കം ഭാസിയെ ചടങ്ങിൽ ആദരിച്ചു. ശാഖാ പ്രസിഡന്റ് എസ്.കെ.പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എസ്. പുഷ്പകുമാർ, സെക്രട്ടറി വി.സി.ജയൻ, രാജേഷ് മേച്ചേരിൽ, ജമീലഷാജു, സി.എ.കേശവൻ, കെ.കെ.സന്തോഷ്, മിനിസിബി, ഫെനിൽസോമൻ, പി.സി.സിബി, ടി.കെ.ഗോപാലകൃഷ്ണൻ, കെ.സി.പ്രദീപ്, ഫെബി, രാജിരാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.