Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 20:57 IST
Share News :
കോഴിക്കോട്:പൊതു ഇടങ്ങളിൽ വൈദ്യുത വയറുകൾ അലക്ഷ്യമായി സ്ഥാപിക്കുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ
ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കോർ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.
അപകട സാധ്യതകൾ ലഘൂകരിക്കുന്നതിന് പ്രത്യേകിച്ച് മഴക്കാലത്ത് ശരിയായ രീതിയിൽ വയറുകൾ അടിയന്തിരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കമ്മിറ്റി അംഗങ്ങൾ ചർച്ച ചെയ്തു. മഴക്കാലത്ത് വയറുകൾ വീണ് അപകടമുണ്ടാകുന്നത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അപകടങ്ങൾ ഒഴിവാക്കി സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
റീജിയണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ, രാധ സജീവ് എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.