Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം പറവൂർ യൂണിയൻ ജയന്തി ആഘോഷ സമാപനം

13 Oct 2024 16:54 IST

- Anvar Kaitharam

Share News :

എസ്എൻഡിപി യോഗം പറവൂർ യൂണിയൻ ജയന്തി ആഘോഷ സമാപനം


പറവൂർ: എസ്എൻഡിപി യോഗം പറവൂർ യൂണിയൻ ജയന്തി ആഘോഷ സമാപനവും കുമാരി സംഘം ബാലജനയോഗം എന്നിവയുടെ ഉദ്ഘാടനവും നടന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജയന്തി സാംസ്കാരിക ഘോഷയാത്രയിലെ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും സൗജന്യ ഓൺലൈൻ പി എസ് സി കോച്ചിങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ ചെയർമാൻ ഡി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഷൈജു മനക്കപ്പടി, യോഗം ഡയറക്ടർ പി എസ് ജയരാജ്, യോഗം കൗൺസിലർ ഷീബ ടീച്ചർ, ബോർഡ് മെമ്പർ എംപി ബിനു, ഡി ബാബു, ഡി പ്രസന്നകുമാർ, ബി എൻ നാഗേഷ്, പി എം ദിലീപ്, വി പി ഷാജി, കണ്ണൻ കൂട്ടുകാട്, കെ ബി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

യൂണിയൻ തലത്തിൽ നടന്ന ജയന്തി ഘോഷയാത്രയിൽ നീണ്ടൂർ ശാഖ ഒന്നാം സ്ഥാനവും കൈതാരം കോട്ടുവള്ളി ശാഖ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സമ്മാനം നന്ത്യാട്ടുകുന്നം, കരുമാലൂർ ശാഖകൾ പങ്കുവച്ചു.

Follow us on :

More in Related News