Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 22:41 IST
Share News :
വൈക്കം. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ദർശനവും തൃക്കാർത്തി വിളക്കും നാളെ (നവംബർ 16 ). നടക്കും. പുലർച്ചെ 4 ന് നടതുറന്ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് യാത്ര ആയതിനു ശേഷം വിശേഷാൽ ചടങ്ങുകൾക്ക് ശേഷം രാവിലെ 6 നാണ് കാർത്തിക ദർശനം. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയ ശ്രീ ലാളിതനായി വരുന്ന ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ പുണ്യദിനമാണ് കാർത്തികയെന്നു വിശ്വാസം. ഈ ധന്യ മൂഹൂർത്തത്തിൽ ആഡംബര വിഭൂഷിതനായ ഉദയനാപുരത്തപ്പന്റെ മോഹന രൂപം ദർശിച്ച് അനുഗ്രഹം വാങ്ങുവാൻ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും. രാത്രി 10 ന് പ്രസിദ്ധമായ തൃക്കാർത്തിക വിളക്ക് നടക്കും . വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കുടുയും ഉപയോഗിക്കും.തല പൊക്കത്തിൽ മുൻപരായ അഞ്ചു ഗജരാജാക്കൻമാർ അണിനിരക്കുന്ന എഴുന്നള്ളിപ്പിന് വൈക്കം ഷാജി,വൈക്കം സുമോദ് എസ് പി. ശ്രീകുമാർ , ചെറായി മനോജ് എന്നിവരുടെ നാദസ്വരമേളം അകമ്പടിയാകും. ക്ഷേത്രത്തിന്റെ നാലു ഭാഗങ്ങളിലും അതാത് കരക്കാർ നിറ ദീപവും നിറപറയും ഒരുക്കി എഴുന്നള്ളിപ്പിനെ വരവേൽക്കും.വലിയ കാണിക്ക,വെടിക്കെട്ട് എന്നിവയും നടക്കും.
തൃക്കാർത്തിക നാളിൽ 101 പറ അരിയുടെ പ്രസാദ ഊട്ടാണ് അന്നദാനപ്പുരയിൽ സജ്ജീകരിക്കുന്നത്. രാത്രി 8 ന് അത്താഴ ഊട്ടും നടക്കും.
Follow us on :
Tags:
More in Related News
Please select your location.