Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 12:26 IST
Share News :
അങ്കമാലി: കാലടിയിൽ നടന്ന ഇരട്ടകളുടെ സംഗമം വ്യത്യസ്ഥമായി ഒന്നായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48 കുടുംബങ്ങളിലെ ഇരട്ടകളാണ് സംഗമത്തിൽ പങ്കെടുത്തത്. ഓൾ കേരള ട്വിൻസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇവരുടെ വാട്ട്സപ്പ് ഗ്രൂപ്പാണ് സംഗമത്തിന് അവസരമൊരുക്കിയത്. കൊല്ലം സ്വദേശികളായ നൈനീകയും, നീതികയും ആയിരുന്നു ഇരട്ടകളിൽ ഏറ്റവും പ്രായം കുറഞ്ഞവർ. കാലടിയിലെ അഗതി മന്ദിരമായ സായി ശങ്കര സയികേന്ദ്രത്തിലാണ് ഇവർ ഒത്തുകൂടിയത്. മധ്യകേരളത്തിലെ ഏതെങ്കിലും ഒരു വൃദ്ധ സദനത്തിൽ ആയിരിക്കണം സംഗമം എന്ന ആശയമാണ് സായിശങ്കര ശാന്തി കേന്ദ്രത്തിൽ ഇവർ എത്തിച്ചത്.
ഇവിടുത്തെ അന്തേവിസികൾക്കായി ഇവർ ഒരു ദിവസം മാറ്റിവക്കുകയും ചെയ്തു. വാട്ട്സപ് ഗ്രൂപ്പിലുളളവരെ നേരിട്ട് കാണനും പരിചയപ്പെടാനും സംഗമം വേദിയായി. ഇരട്ടകളെ കൂടാതെ ഒറ്റ പ്രസവത്തിൽ ജനിച്ച 3 പേരടങ്ങുന്നവരും സംഗമത്തിൽ ഉണ്ടായിരുന്നു. ആദ്യമായാണ് ഇവർ ഇത്തരത്തിൽ ഒരു സംഗമം സംഘടിപ്പിച്ചതും. സിനിമ നടൻ കൃഷ്ണ സംഗമം ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.