Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലത്ത് കിണറ്റിൽ വീണ വയോധികയുടെ ജീവൻ രക്ഷിച്ച കൃഷ്ണകുമാറിനെ അനുമോദിച്ചു.

06 Oct 2024 18:57 IST

- santhosh sharma.v

Share News :

വൈക്കം: കഴിഞ്ഞ ദിവസം ബ്രഹ്മമംഗലത്ത് കാൽവഴുതി കിണറ്റിൽ വീണ എഴുപത്തിയൊമ്പത്കാരിയെ ഫയർഫോഴ്സ് എത്തുന്നത് വരെ കിണറ്റിൽ ഇറങ്ങി താങ്ങിനിർത്തി ജീവൻ രക്ഷിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാറിനെ ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒമ്പതാം വാർഡ് കൺവെൻഷനിൽ വച്ച് അനുമോദിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ.ഷിബു ഷാൾ അണിയിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ്, ഷാജിപുഴവേലിൽ, എസ്.ശ്യാംകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, കെ.ഡി.സന്തോഷ്കുമാർ, രാഗിണിഗോപി, ഓമനപാലക്കുളം, ടി.പി.അരവിന്ദാക്ഷൻ, സി.യു.എബ്രഹാം, ബി.രവീന്ദ്രൻ , എം.തോമസ്, കെ.ആർ.ജയരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Follow us on :

More in Related News