Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 14:42 IST
Share News :
കണ്ണൂർ : കണ്ണൂർ പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി അപകടം. കണ്ണൂർ പൊയിലൂരിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ജെസിബി ഓപ്പറേറ്റർക്കും മണ്ണ് കൊണ്ടുപോകാൻ എത്തിയ ടിപ്പർ ലോറി ഡ്രൈവർക്കും പരിക്കേറ്റു.
പരിക്കേറ്റ ലോറി ഡ്രൈവർ ഷമിത്തിനെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമിത്തിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഇന്ന് രാവിലെയാണ് സംഭവം. സിപിഎം ശക്തികേന്ദ്രമായ സെൻട്രൽ പൊയിലൂരിൽ വി. പി. കെ സലാം എന്നയാളുടെ വീടിൻ്റെ
പരിസരത്ത് മണ്ണ് മാറ്റുന്നതിനിടെയാണ് സ്ഫോടനം. സലാമിൻ്റെ വീട് വർഷങ്ങളായി
അടഞ്ഞു കിടക്കുകയായിരുന്നു. വീടിലേക്ക് കുടുംബം താമസത്തിന് എത്തുന്നതിന്റെ മുന്നോടിയായി അറ്റകുറ്റപണി നടത്തുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.
Follow us on :
Tags:
More in Related News
Please select your location.