Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 15:10 IST
Share News :
കോട്ടയം: എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഉപതിരഞ്ഞെടുപ്പുകളിൽ സമദൂരനിലപാട് തന്നെയാണ്. മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ പാടില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ല. എൻഎസ്എസിന് രാഷ്ട്രീയം ഇല്ല. എല്ലാ പാർട്ടിയിലും ഉള്ളവർ എൻഎസ്എസിൽ ഉണ്ട്. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഒരു സർക്കുലർ ഇറക്കി ആർക്ക് വോട്ട് ചെയ്യണം എന്ന് പറയില്ലെന്നും സുകുമാരൻ നായർ.
ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ ആകുമോ എന്ന ചോദ്യത്തിന് വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും
സുകുമാരൻ നായർ പറഞ്ഞു. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ലന്നും സുകുമാരൻ നായർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.