Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ കൂടാരം ഭവന പദ്ധതിയിലേക്ക് പത്തു സെന്റ് സ്ഥലം സൗജന്യമായി നൽകി വിദേശ മലയാളി

30 May 2024 10:34 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തിൽ മണിമല വീട്ടിൽ എം സി ജോസഫ് എന്ന വിദേശ മലയാളി തന്റെ ഭാര്യ സാറാ ജോസഫിന്റെ പാവന സ്മരണക്കായി ഭവനമില്ലാത്തവർക്ക് ഭവനം നിർമിച്ചു നൽകുന്നതിനായി ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിനു പത്തു സെന്റ് സ്ഥലം സൗജന്യമായി നൽകി. ട്രസ്റ്റിന്റെ കൂടാരം ഭവന പദ്ധതിയിലെ ഭവന നിർമ്മിതിക്കായാണ് സ്ഥലം നൽകിയിട്ടുള്ളത്. ഏഴു വീടുകൾ ഇതിനകം ട്രസ്റ്റ്‌ നിർമിച്ചു നൽകി കഴിഞ്ഞു. എട്ടും, ഒൻപതും ഭവനങ്ങൾ ഈ സ്ഥലത്ത് നിർമ്മിക്കുമെന്ന് ട്രസ്റ്റ്‌ അറിയിച്ചു. സാറാ ജോസഫിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഭവന നിർമ്മാണം ആരംഭിക്കും. സ്ഥലം നൽകുന്നതിന്റെ സമ്മതപത്രം എം സി ജോസഫ് മണിമല ട്രസ്റ്റ്‌ പ്രസിഡന്റ്‌ അനിൽ ജോസഫിനു കൈമാറി. രക്ഷാധികാരി തോമസ് അഞ്ചെമ്പിൽ, ചാക്കോച്ചൻ കുര്യംതടം, യൂത്ത് കോർഡിനേറ്റർ ജോമിൻ ചാലിൽ, എന്നിവർ സമ്മതപത്രം ഏറ്റുവാങ്ങി.

Follow us on :

More in Related News