Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈപ്പുഴ സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം25-ന്

20 May 2024 14:19 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ കൈപ്പുഴ സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ 1978-79

എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർത്ഥി സംഗമം മേയ് 25-ന് രാവിലെ 10 മുതൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സ്കൂൾ മാനേജർഫാ.സാബു മ്യാലിതുരുത്തേൽ ഉദ്ഘാടനം ചെയ്യും. 

പ്രസിഡൻ്റ് എൻ. എസ്.

ജോൺ അധ്യക്ഷത വഹിക്കും

ആ വർഷത്തെ എസ്എസ്എൽസിയുടെ

ഏഴ് ബാച്ചുകളിൽപ്പെട്ടവരും കുടുംബാംഗങ്ങളും ഉൾപ്പടെ150-ഓളം പേർ സംഗമത്തിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷമാണ് പൂർവവിദ്യാർഥി സംഗമത്തിന് തുടക്കമിട്ടത്. 

പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് എൻ. എസ്. ജോൺ, വൈസ് പ്രസിഡൻ്റ് ജ്ഞാനപ്രകാശ്, സെക്രട്ടറി കെ.വി. അപ്പുക്കുട്ടൻ, എം.ജെ. ലൂക്കാ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News