Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവർത്തകർക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കണം:സുധ കിഴക്കേപ്പാട്ട്.

09 May 2024 10:28 IST

Preyesh kumar

Share News :

കൊയിലാണ്ടി : നാടിന്റെ സ്പന്ദനങ്ങൾ പൊതു ജനങ്ങൾക്കും ഭരണസിരാകേന്ദ്രങ്ങളിലും എത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ,സംവിധാനം ഒരുക്കണമെന്ന് കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അവശ്യപ്പെട്ടു. ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ (ഐ ആർ എം യൂ )കൊയിലാണ്ടി മേഖല കൺവെൻഷനും ഐ ഡി കാർഡ് വിതരണവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


കൊയിലാണ്ടി പ്രസ്സ് ക്ലബ്ബ്‌ പ്രസിഡന്റ് രാജേഷ് കീഴരിയൂർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, ഖജാൻജി കെ. ടി .കെ. റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, സി. എ. റഹ്‌മാൻ നന്തി, രവി എടത്തിൽ, ശൈലേഷ്, കെ .കെ. കിഷോർ, സുനന്ദ ഗംഗൻ, രഘു നാഥ്‌ പുറ്റാട് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി രവി എടത്തിൽ ( പ്രസിഡൻ്റ്) ശൈലേഷ്, ശശി കമ്മട്ടേരി (വൈസ് പ്രസിഡന്റുമാർ), കെ .കെ .കിഷോർ (ജനറൽ സെക്രട്ടറി ),ശ്രീദീപ്, റാഗിഷ വി പി (സെക്രട്ടറിമാർ )സുനന്ദ ഗംഗൻ (ഖജാൻജി )എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News