Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 19:40 IST
Share News :
പാവറട്ടി:പാവറട്ടി തീർത്ഥ കേന്ദ്രം സാൻജോസ് വോയ്സ് ബുള്ളറ്റിൻ കമ്മിറ്റി തിരുനാളിനോട് അനുബന്ധിച്ച് പാവറട്ടി പള്ളിയുടെ ചരിത്രം ഉൾക്കൊള്ളിച്ച് 'ഹൃദയത്തിലെന്നും പുണ്യാളൻ' എന്ന ഹൃസ്വചിത്രം പുറത്തിറക്കി.അധ്യാപകനായ റാഫി നീലങ്കാവിലാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശ്ശേരി പ്രകാശന കർമ്മം നിർവഹിച്ചു.സഹവികാരിമാരായ ഫാ.മിഥുൻ ചുങ്കത്ത്,ഫാ.ഡേവിസ് പുലിക്കോട്ടിൽ,ഫാദർ അജിത്ത് കൊള്ളന്നൂർ,ഇടവക ട്രസ്റ്റി വി.ജെ.ജോസി,സേവിയർ അറക്കൽ,സി.വി.സേവിയർ,ബുള്ളറ്റിൽ കമ്മിറ്റി ഭാരവാഹികളായ പ്രൊഫ.ഇ.ഡി.ജോൺ,ഷിജോ ചൊവല്ലൂർ,കെ.ജെ.ഫ്രാങ്കോ,വിനോയ് ഡേവിസ്,മെർലിൻ ഫോക്സ് എന്നിവർ പ്രസംഗിച്ചു.
വീട്ടിൽ നിന്ന് പാവറട്ടി പള്ളിയിലേക്ക് പുറപ്പെട്ട അമ്മാമ്മയുടെ ഓർമ്മകളിലൂടെയും കുട്ടികളുടെ കാഴ്ചകളിലൂടെയുമാണ് ലഘു ചിത്രത്തിൻ്റെ സഞ്ചാരം.യാത്രാ സംഘത്തിന്‍റെ സഞ്ചാരവഴികളില്‍ നാടിനെ അവര്‍ തൊട്ടറിയുന്നുണ്ട്.പ്രദേശത്തെ പ്രധാന ഇടങ്ങളേയും,വ്യക്തികളേയും അടയാളപ്പെടുത്തുന്നു.കനോലി കനാൽ,ഏനാമാവ് ബണ്ട്,കോൾ പാടങ്ങൾ,വഴിയമ്പലം,മാണി മുത്തപ്പന്റെ വീട് എന്നിവയ്ക്ക് പുറമേ പാവറട്ടി പള്ളിയുടെയും,പുണ്യാളന്റേയും,പഴയകാല വാണിജ്യത്തിന്റെയും,കൃഷിയുടെയും ചരിത്രവും ഉള്‍പ്പെടെ നാടിന്‍റെ വിവിധകാഴ്ചകള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.