Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയർലൈൻ സർവ്വീസ് അവശ്യ സർവ്വീസ് ആയി പ്രഖ്യപിക്കണം: TASK

08 May 2024 21:34 IST

Enlight News Desk

Share News :

എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ പ്രതിഷേധമറിയിച്ച് കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മ TASK

മുന്നറിയിപ്പിലാതെ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ നിരവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടുകയും, ഉറ്റവരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പറ്റാതെയും,അത്യാസന്ന നിലയിൽ രോഗാവസ്ഥയിൽ ഉള്ള ബന്ധുക്കളെ സന്ദർശിക്കാൻ പറ്റാതെയും കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധി യാത്രക്കാരാണ് വിവിധ എയർപോർട്ടുകളിൽ കുടുങ്ങി കിടക്കുന്നത്.


മറ്റു വിമാനങ്ങളിൽ ബദൽ യാത്രകൾക്ക് സീറ്റ് ലഭിക്കുന്നില്ല. അതവാ സീറ്റുകൾ ലഭിച്ചാൽ തന്നെ ഭീമമായ തുക നൽകേണ്ടിവരുന്നു.

ഇത് യാത്രക്കാരെ കൂടുതൽ പ്രയാസത്തിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കൊണ്ടെത്തിച്ചിത്. പുറമേ ഇന്നും നാളെയുമായി പുറപ്പെടേണ്ട വിമാനങ്ങളുടെ തൽസ്ഥിതി വിവരങ്ങൾ നൽകാത്തതും യാത്രക്കാർക്ക് മറ്റു മാർഗങ്ങൾ തേടുന്നതിന് തടസ്സം നേരിടുന്നു. 

 വിമാനങ്ങളുടെ സ്ഥിതി അറിയാത്തതിനാൽ യാത്രക്കാർ എയർ പോർട്ടുകളിലേക്കു പോകാൻ നിർബന്ധിതരാക്കുവുകയും, അവിടെ എത്തിയതിനു ശേഷം വിമാനം റദ്ദാണെന്നു പറയുന്നതും, യാത്രക്കാർക്ക് സാമ്പത്തികമായും, സമയവുമ നഷ്ടപെടുത്തുന്നു.

എയർലൈൻ സർവ്വീസ് അവശ്യ സർവ്വീസ് ആയി പ്രഖ്യപിക്കുകയും, ഇത്തരം നിയമവിരുദ്ധ സമരങ്ങൾക്ക് എതിരെ സർക്കാർ കർശന നടപടികൾ എടുക്കുകയും, ഒപ്പം യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും. 

അടിയന്തിരമായി സർവീസുകൾ പുനരാരംഭിച്ച് പ്രവാസികളുടെ യാത്രക്കു പരിഹാരമുണ്ടാകണമെന്നും TASK ആവശ്യപെട്ടു

പരിഹാരമുണ്ടായില്ലെങ്കിൽ ട്രാവൽ ഏജൻസികൾ എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ബഹിഷ്കരിക്കുകയും വിവിധ എയർ പോർട്ടുകൾക് മുന്നിൽ സമര പരിപാടികൾ സംഘ‌ടിപ്പിക്കുകയും ചെയ്യുമെന്ന് TASK പ്രസിഡന്റ് രാജേഷ് ചന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു

Follow us on :

More in Related News